Pages

Saturday, March 28, 2015

പൊതുജനത്തിനു വേണ്ടിയുള്ള സാഹിത്യമെഴുത്ത്

'പൊതുജനത്തിനു വേണ്ടിയുള്ള സാഹിത്യമെഴുത്ത് അനാവശ്യ മാണ്,സാഹിത്യവിരുദ്ധമാണ്'- ശുദ്ധകാലാവാദികളും സ്വന്തം സർഗവൈഭവത്തെ പറ്റി അതിയായി അഭിമാനം കൊള്ളുന്നവരുമായ എഴുത്തുകാർ പണ്ടേ പറയാറുണ്ട്.മുൻപൊക്കെ ആ പറച്ചിൽ വലിയ ന്യായീകരണം സാധ്യമാവുന്ന ഒന്നായിരുന്നില്ല.കാരണം ശുദ്ധരും തികഞ്ഞ സഹൃദയരമായ ഒരു പാട്‌പേർ  പഴയ പൊതുജനത്തിൽ ഉണ്ടായി രുന്നു.അവരെ അപ്പാടെ അവഗണിച്ചു കൊണ്ട് എഴുതേണ്ട ആവശ്യം അന്നൊന്നും ഉണ്ടായിരുന്നില്ല.കാലം മാറി.പുതിയ പൊതുജനത്തിൽ മഹാഭൂരിപക്ഷവും അതിസമർത്ഥരാണ്.അവരുടെ സാഹിത്യവായനയും കലാസ്വാദനവുമെല്ലാം പലരെയും പലതും ബോധ്യപ്പെടുത്താനുള്ള സമർത്ഥമായ കരുനീക്കങ്ങളോ കേവലനാട്യങ്ങളോ ആണ്.അവർക്കു വേണ്ടിയോ അവരുടെ അഭിപ്രായങ്ങളെ മുഖവിലക്കെടുത്തോ സാഹിത്യരചന നിർവഹിക്കുന്നത് അനാവശ്യം മാത്രമല്ല അധാർമികം കൂടിയാണ്.
എഴുതുന്നയാൾ മറ്റ് പരിഗണനകളൊന്നുമില്ലാതെ എഴുതുക.എഴുത്ത് എല്ലാ അർത്ഥത്തിലും നന്നായിരിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടണം എന്നതിൽ കവിഞ്ഞ് മറ്റ് നിർബന്ധങ്ങളൊന്നും അയാൾക്ക്/അവൾക്ക് ആവശ്യമില്ല.
                                                                                            28/3/2015

1 comment: