tag:blogger.com,1999:blog-2743893000709339740.post6206937825447671445..comments2023-10-30T15:49:19.263+05:30Comments on ഇറ്റിറ്റിപ്പുള്ള്: പാപ്പിലിയോ ബുദ്ധഎന് പ്രഭാകരന്http://www.blogger.com/profile/03578395442517055971noreply@blogger.comBlogger1125tag:blogger.com,1999:blog-2743893000709339740.post-11789100576269891672013-03-19T09:25:41.402+05:302013-03-19T09:25:41.402+05:30ചിത്രത്തിലെ വെളിച്ചം-അത് തിയേറ്ററിലെ സ്ക്രീനിലും എ...ചിത്രത്തിലെ വെളിച്ചം-അത് തിയേറ്ററിലെ സ്ക്രീനിലും എന്തോ പ്രശ്നമുള്ളത് പോലെ തോന്നിയിരുന്നു.പുതിയ പ്രമേയം,അതിന്റെ പരിചരണരീതികള്‍ എവിടെയോ പിഴച്ചുപോയതായി തോന്നി.ചിലപ്പോഴൊക്കെ കൃത്രിമത്വവും അനുഭവപ്പെടുന്നുണ്ട്.ഈ സംവിധായകന്റെ തന്നെ Shape of the shapeless എന്ന ചിത്രത്ത്തിലെക്കാന് പെട്ടെന്ന് എന്റെ ആലോചന പോയത്.എത്ര നന്നായിട്ടാണ് അതിന്റെ ചിത്രണം!.എന്തോ കൂടുതലായി പ്രതീക്ഷിച്ചു പോയതിനാലാണോ ഇങ്ങനെ നിരാശപ്പെടേണ്ടി വന്നത് എന്നാണിപ്പോള്‍ സംശയം.ചിത്രത്തിലെ ആ അവസാന രംഗമുണ്ടല്ലോ, പലായന രംഗം ,അതുപോലുള്ള ദൃശ്യരംഗങ്ങ ളാണ് ഈ പടത്തിന്റെ കാതലാകേണ്ടിയിരുന്നത് എന്ന് ഒരു സാധാരണ പ്രക്ഷകന് എന്ന നിലയില്‍ ഞാന്‍ ആഗ്രഹിച്ചുപോകുകയാണ്.എങ്കിലും മാഷ് അഭിപ്രായപ്പെട്ടത് പോലെ , മലയാളചിത്രങ്ങളില്‍ തൊണ്ണൂറ്റൊമ്പതു ശതമാനവും വ്യര്‍ത്ഥമായ കേവല കോമാളിത്തങ്ങളായി മാറിയിരിക്കുന്ന സ്ഥിതിക്ക് ഗൌരവപൂര്‍ണമായ പല വിമര്‍ശനങ്ങള്‍ക്കും സാധ്യത നല്കുന്നു എന്ന ഒറ്റ കാരണം കൊണ്ടു തന്നെ ‘പാപ്പിലിയോ ബുദ്ധ’യുടെ സംവിധായകനെയും ഇതിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയുമെല്ലാം അഭിനന്ദിക്കാം....മൃണാള്‍ സെന്‍ മുമ്പ് അഭിപ്രായപ്പെട്ടത് പോലെ ചോദ്യങ്ങള്‍ ചോദിക്കുക എന്നതും വളരെ പ്രധാനമാണല്ലോ....<br />-- ബഷീര്‍ മേച്ചേരി Anonymoushttps://www.blogger.com/profile/15066675630577068127noreply@blogger.com