tag:blogger.com,1999:blog-2743893000709339740.post5565752527407569264..comments2023-10-30T15:49:19.263+05:30Comments on ഇറ്റിറ്റിപ്പുള്ള്: ആഖ്യാനത്തിന്റെ രാഷ്ട്രീയംഎന് പ്രഭാകരന്http://www.blogger.com/profile/03578395442517055971noreply@blogger.comBlogger3125tag:blogger.com,1999:blog-2743893000709339740.post-17983479752682655792013-04-29T22:23:57.888+05:302013-04-29T22:23:57.888+05:30വായനക്കാരില്‍ അന്നുമിന്നും ഭൂരിപക്ഷം അലസവായനക്കാരു...വായനക്കാരില്‍ അന്നുമിന്നും ഭൂരിപക്ഷം അലസവായനക്കാരും അവര്‍ക്ക് എളുപ്പം അനുധാവനം ചെയ്യാനാകുന്ന എഴുത്തുകാര്‍ അവര്‍ക്ക് പ്രിയപ്പെട്ടവരും തല്‍ഫലമായി സാംസ്ക്കാരികലോകത്ത് ആഘോഷിക്കപ്പെടുന്നവരുമാകുന്നു. എഴുത്തിന്റെ വഴികളില്‍ തീത്തുല്യമായ ആഖ്യാനശൈലികളുമായി മാറുന്ന ലോകത്തെ കൃത്യമായി സ്വാംശീകരിച്ച് പ്രതിഫലിപ്പിക്കുന്ന എഴുത്തുകാര്‍ എന്നും പാര്ശ്വവല്ക്കരിക്കപ്പെട്ടിട്ടേയുള്ളു. അതിന് പ്രധാനം ധൈഷണികമായി മിനക്കെടുവാന്‍ വായനക്കാരനുള്ള മടി തന്നെ. അവന് തന്റെ ഭാവുകത്വം പുതുക്കക എന്നത് അദ്ധ്വാനം വേണ്ട പണിയാണെന്ന് തോന്നുകയാല്‍ അതിന് മിനക്കെടാതെ അനുശീലിച്ചുവന്ന രീതികളുമായി ഒത്തുപോകുന്നവയില്ത്തന്നെ വീണ്ടും വീണ്ടും അഭിരമിക്കുന്നു. തല്‍ഫലമായി മേല്‍പ്പറഞ്ഞ പുരോഗമനചിന്തകരായ എഴുത്തുകാര്‍ അവഗണിക്കപ്പെടുന്നു.<br /><br />മലയാളസാഹിത്യം തന്നെ നോക്കുക, ആധുനികതയുടെ വരവോടെ ആസ്വാദനതലങ്ങളില്‍ പതുക്കെയാണെങ്കിലും മാറ്റമുണ്ടായി. അതും ആദ്യം ഇപ്പറഞ്ഞമാതിരി വളരെയധികം എതിര്‍പ്പ് നേരിട്ടിരുന്നു എന്ന് വേണം അനുമാനിക്കാന്‍. പക്ഷേ അറുപതുകള്‍ മുതല്‍ എണ്‍പതുകള്‍ വരെ യത്നിച്ച് സൃഷ്ടിച്ചെടുത്ത ഭാവുകത്വത്തില്‍നിന്ന് പിന്നീട് കാര്യമായൊരു വളര്‍ച്ചയുണ്ടായില്ല എന്നതാണ് സത്യം. പിന്നീടുള്ള സാഹിത്യചരിത്രംതന്നെ നോക്കിയാല്‍ മതി അത് വ്യക്തമാകുവാന്‍.<br /><br />മേതില്‍ രാധാകൃഷ്ണനെപ്പോലെയുള്ള ഒരു എഴുത്തുകരനെ എത്ര മലയാളികള്‍ക്കറിയാം, അല്ലെങ്കില്‍ എത്ര പേര് അദ്ദേഹത്തെ വായിച്ചിട്ടുണ്ട്? തീരെ പരിമിതമാണ് സംഖ്യ. എനിക്കുണ്ടായ ഒരു അനുഭവം പറയാം. മലയാളസാഹിത്യത്തിന് തീര്‍ത്തും അപരിചിതമായൊരു അനുഭവം സമ്മാനിച്ച, മേതിലിന്റെ സൂര്യവംശം എന്ന നോവലിന്റെ ഒരു കോപ്പി സ്വന്തമായി വേണമെന്നുള്ള ആഗ്രഹത്താല്‍ അത് അന്വേഷിച്ച് അലയാത്ത ഇടങ്ങളില്ല. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ചടിച്ച അവസാന കോപ്പിയും തീര്‍ന്നിരിക്കുന്നു. അച്ചടിച്ച പ്രസാധകര്‍ക്ക് പോലും ആ നോവല്‍ ഓര്‍മ്മയില്ല. ഇത് മലയാളത്തിലെ അത്വുജ്വലമായ ഒരു നോവലിന്റെ അവസ്ഥയാണ്. വായനക്കാര്‍ക്കും പ്രസാധകര്‍ക്കുപോലും അറിയാതിരിക്കുക. ഭാവുകത്വപരിണാമത്തിനു വായനക്കാര്‍ക്കും തദ്വാരാ അവരെ ഉപജീവിച്ചുകഴിയുന്ന എഴുത്തുകാര്‍ക്കും ഉള്ള മടിയാണ് ഇത്തരമൊരു അപചയത്തിന് കാരണം. ഇതിനുപക്ഷേ മറുമരുന്നില്ല. പ്രശസ്തിയും പണവും എഴുത്തില്‍ക്കൂടി ലഭിക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നവര്‍ ധാരാളമായുള്ളൊരു സാഹിത്യലോകം ഇങ്ങനെ തന്നെ തുടരുക തന്നെ ചെയ്യും. അതിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ നില്‍ക്കാതെ, മനുഷ്യരാശിയോടും പ്രകൃതിയോടും നിസ്വാര്‍ഥവും ലോഭമില്ലാത്തതുമായ സ്നേഹമുള്ള എഴുത്തുകാര്‍ മനുഷ്യനെന്ന നിലയില്‍ അവന്റെ അസ്തിത്വത്തിനോട് നീതി പുലര്‍ത്തുക എന്നത് മാത്രമാണ് ചെയ്യേണ്ടത്. അത് എണ്ണയില്‍ക്കിടന്ന് തിരി സ്വയം എരിയുന്നതുപോലെയുള്ള ഒരു കര്‍മ്മമാണ്. ഓരോ പ്രകാശനിമിഷവും ഒരു പുതിയ നിമിഷമാക്കുക!KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-2743893000709339740.post-2539593235460879802013-04-26T20:52:49.923+05:302013-04-26T20:52:49.923+05:30ഇത് സീരിയസ്സായി ചര്‍ച്ച ചെയ്യേണ്ട കാര്യം തന്നെ.നമ്...ഇത് സീരിയസ്സായി ചര്‍ച്ച ചെയ്യേണ്ട കാര്യം തന്നെ.നമ്മുടെ സാഹിത്യത്തില്‍ , പ്രത്യേകിച്ച് നോവലില്‍ ആഖ്യാനത്തില്‍ പുതുമ പ്രദര്‍ശിപ്പിക്കുന്ന രചനകള്‍ ഇന്ന് അവഗണിക്കപ്പെടുന്നു.യാഥാസ്ഥിതികമായ ചില ധാരണകളാണ് ആസ്വാദകരെ മയക്കി നിര്‍ത്തുന്നത്.അതിനാല്‍ത്തന്നെ നമ്മുടെ ജനജീവിതം ഇരുണ്ട ഉഷ്ണകാലത്തുരങ്കത്തിലൂടെ കടന്നു പോകുമ്പോഴും ആ ഇരുട്ടൊന്നും രചനകളില്‍ കാണാതാവുന്നു....Anonymoushttps://www.blogger.com/profile/15066675630577068127noreply@blogger.comtag:blogger.com,1999:blog-2743893000709339740.post-5112265573698274482013-04-22T00:32:09.838+05:302013-04-22T00:32:09.838+05:30ഏതാഖ്യാനത്തിലാണ് രാഷ്ട്രീയമില്ലാത്തത്ഏതാഖ്യാനത്തിലാണ് രാഷ്ട്രീയമില്ലാത്തത്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com