Pages

Tuesday, May 15, 2012

കവിതാഡയറി

43
1
രക്തസാക്ഷി പറഞ്ഞു:പോകൂ,ജീവിതത്തിലേക്ക് പോകൂ
എന്റെ രക്തത്തില്‍ കണ്ണീര് വീഴ്ത്തരുത്
അത് ഭാവിയുടെ ഞരമ്പുകളിലേക്ക് പ്രയാണമാരംഭിച്ചു കഴിഞ്ഞു
അതിനോടൊപ്പം സഞ്ചരിക്കാനാവുമെങ്കില്‍ ഉടന്‍ പുറപ്പെടുക
ഇല്ലെങ്കില്‍ എത്രയും വേഗം അകലേക്കകലേക്ക് പോവുക.
15-5-2012
2
മാര്‍ക്സിസ്റ്റിന്റെ അഹന്ത,മാര്‍ക്സിസ്റ് വിരുദ്ധന്റെ അഹന്ത
ഹ്യൂമനിസ്റിന്റെ അഹന്ത,ഫാസിസ്റിന്റെ അഹന്ത
അഹന്തക്ക് വകഭേദങ്ങളില്ല
ആരിലും എവിടെയും അതിന്റെ ആവിഷ്ക്കാരം ഒന്നു തന്നെ.
15-5-2012
3
ഇത്തിരി ദൂരമേ ഞാന്‍ പറക്കൂ
ഇറ്റിറ്റീ,ഇറ്റിറ്റീ എന്ന ഒച്ചപോലെ
ഭൂമിയിലെ ചെറുകല്ലുകള്‍ക്കറിയാം എന്റെ വേദന
അതുകൊണ്ടവ എന്റെ മുട്ടകള്‍ക്ക് മറയാവുന്നു
ആകാശത്തിനറിയാം എന്റെ ആശങ്കകള്‍
അതുകൊണ്ടത് അടര്‍ന്നു വീഴാതെ സ്വയം കാക്കുന്നു.
15-5-2012

3 comments:

  1. ഇത്തിരി ദൂരമേ പറക്കൂ....

    വളരെ ഇഷ്ടമായി

    ReplyDelete
  2. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആനുകാലിക സംഭവങ്ങള്‍ക്ക് ഒരു തുടര്‍ച്ചയെന്നോണം കൂട്ടി വായിക്കാന്‍ പറ്റിയ ഒരു കവിത. തിരിച്ചറിവില്‍ നന്മ ജനിക്കാന്‍ പോകുന്നു എന്ന് ആരെയെങ്കിലും ഈ കവിതയിലൂടെ വായിച്ചെടുത്താല്‍ അതാണ്‌ ഈ കവിതയുടെ വിജയവും, ഉദ്ദേശലക്ഷ്യവും, ആത്മ സാക്ഷാത്ക്കാരവും. അതിലൂടെ നിര്‍വൃതി പൂകാന്‍ രചയിതാവായ നിങ്ങള്‍ക്കുമാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു , ആശംസിക്കുന്നു.

    എല്ലാ വിധ ആശംസകളും അഭിവാദ്യങ്ങളും ..വീണ്ടും കാണാം..

    ReplyDelete
  3. ഏറ്റവും പുതിയവിഷയവുംകവിതയാവുന്നുഎന്നത്കവിതയ്ക്ക്മരണമില്ലഏന്നുനമുക്ക്ഉറപ്പിക്കാം
    ആശംസകളോടെ......

    ReplyDelete