Pages

Wednesday, June 17, 2015

ഒന്നു ചൊവ്വാഗ്രഹം വരെ പോവണം

പാതിര നേരത്ത്
പാതയോരത്ത്
അടുപ്പുകൂട്ടി
അരിവേവിക്കുന്ന വൃദ്ധൻ
ദൈവത്തോട് പറഞ്ഞു:
'തമ്പുരാനേ,എനിക്ക് വലിയ ആഗ്രഹമൊന്നുമില്ല
ഒന്നു ചൊവ്വാഗ്രഹം വരെ പോവണം
അവിടത്തെ അടുപ്പുകല്ല്
അവിടത്തെ ചുള്ളിക്കമ്പുകൾ
അവിടത്തെ അരി
ഹോ,ഈ കഞ്ഞികുടി ഇനി ആയുസ്സുള്ളിടം വരെ
അങ്ങോട്ടേക്കൊന്നു മാറ്റിക്കിട്ടണം
ഇവിടത്തെ പുക,പൊടി,അടിപിടി
ഒന്നുമെനിക്ക് സഹിക്കാൻ പറ്റുന്നില്ല.'
( ജോർജ് ഓർവലിന്റെ  Down And Out in Paris and London എന്ന കൃതിയിലെ ഒരു തെണ്ടിയുടെ ചിന്തയുടെ ഛായയിൽ നിന്ന്)

1 comment:

  1. ജോര്‍ജ് ഓര്‍വെലിന്റെ 1984 മാത്രമേ വായിച്ചിട്ടുള്ളു. ഈ പോസ്റ്റിന് താങ്ക്സ്

    ReplyDelete