Pages

Friday, March 20, 2015

അടയാളങ്ങൾ

ഞാനെഴുതുന്നതിൽ
ഏതളവ് കവിതയുണ്ടെന്നോ
എന്തുമാത്രം കഥയുണ്ടെന്നോ
നോക്കി നേരം കളയരുത്‌
അവ കഥകളോ കവിതകളോ അല്ല
ഇങ്ങനെയൊരാൾ ജീവിക്കുന്നു/ ജീവിച്ചിരുന്നു
എന്നതിന്റെ അടയാളപ്പെടുത്തലുകളിൽ
കവിഞ്ഞ്
ഒന്നുമല്ല.
                                                   20/3/2015

1 comment: