Pages

Saturday, March 21, 2015

കവിതാഡയറിയിൽ നിന്ന്

ആയിരം ലൈക്ക് കിട്ടി ഒരു പെൺകുട്ടി
പൂവും പിടിച്ചു നിൽക്കുന്ന ഫോട്ടോവിന്
ആത്മാവിലെ തീ അതേപടി കോരിയിട്ട വരികളെ
പേടിച്ചിട്ടോ പിടികിട്ടായ്ക കൊണ്ടോ
പരമപുച്ഛം കൊണ്ടോ
ആരും തിരിഞ്ഞു നോക്കിയില്ല
മാസമൊന്നു കഴിഞ്ഞിട്ടും
ചുട്ടുപഴുത്തു നിന്ന കനലുകളെ
സൈബർസ്‌പെയ്‌സിൽ നിന്ന്
തിരിയെ ആത്മാവിലേക്ക് കോരിയിടുമ്പോൾ
കൈ വിറച്ചില്ല   
കരൾ പിടച്ചില്ല
കണ്ണ് നനഞ്ഞില്ല
'ഉള്ളിലെ കനൽ കോരി മറ്റുള്ളവരുടെ മുന്നിലിടുന്നതെന്തിന്?
ആത്മാവിനുള്ള ഇന്ധനം പ്രദർശനത്തിന് വെക്കുന്ന
നിന്നെയൊക്കെ വേണം തല്ലാൻ'
എന്ന് സ്വയം ശകാരിക്കാനുള്ള വിവരം വെച്ചുപോയി
ഒരു മാസം കൊണ്ട്
ഹഹഹ........ഹഹഹ......
                                                                              21/3/2015

1 comment: