Pages

Monday, March 23, 2015

പുതിയ (പഴയ) വാർത്ത

വി.എസ്.അച്യുതാനന്ദൻ ഉന്നയിച്ച ആവശ്യങ്ങൾ സി.പി.എം കേന്ദ്രക്കമ്മിറ്റി നിരസിച്ചു എന്നതാണ് ഇന്നത്തെ പ്രധാന വാർത്ത.വാർത്ത വായിച്ച് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.പാർട്ടി ഘടനയെയും നിയമങ്ങളെയും അനുസരിച്ച് ജീവിക്കുന്നതിൽ ഇത്രയും കാലം സുഖം കണ്ടെത്തിയ ആളാണ് വി.എസ്.മറ്റ് നേതാക്കളുടെ പ്രവർത്തനങ്ങളെ വിമർശിക്കുമ്പോഴും പാർട്ടി തന്നെ കയ്യൊഴിയരുത് എന്നു തന്നെയാണ് അദ്ദേഹം ആഗ്രഹി ച്ചിരു ന്നത്.ഇ പ്പോഴും പാർട്ടി അദ്ദേഹത്തെ കയ്യൊഴിയുന്നതായി പറഞ്ഞിട്ടില്ല.ആ നിലക്ക് വി.എസ്സിന് വലിയ പരിതാപം തോന്നേണ്ട കാര്യമില്ല.പിന്നെ വി.എസ്സിൽ നിന്ന് കടുത്ത നടപടികൾ പ്രതീക്ഷിച്ച് പല ഘട്ടങ്ങളിൽ നിരാശരായവരുടെ കാര്യം.അവരോട് സഹതപിക്കുന്നതെന്തിന്?വി.എസ്സിനെയും അദ്ദേഹത്തിന്റെ ഉറച്ച പാർട്ടിവിധേയത്വത്തെയും അവർക്ക് നേരത്തേ മനസ്സിലാക്കാമായിരുന്നു.അല്ലെങ്കിലും ഒരു പാർട്ടി നേതാവിന്റെ നീക്കങ്ങളിൽ മനസ്സർപ്പിച്ച് ആ പാർട്ടിക്ക് പുറത്തു നിൽക്കുന്നവർ സ്വന്തം രാഷ്ട്രീയ നിലപാടുകൾ രൂപീകരിക്കുന്നതിൽ എന്താണർത്ഥം?
                                                                                        23/3/2015

1 comment:

  1. ഈ അവസ്സാനകാലത്ത് വീയെസ് പാര്‍ട്ടിയുപേക്ഷിച്ച് പോകരുതെന്നാണ് എന്റെ ആഗ്രഹം

    ReplyDelete