Pages

Tuesday, March 31, 2015

ജലാശയം

ദാമോദരൻ കുളപ്പറത്തിന്റെ കഥാസമാഹാരങ്ങളിലൊന്നാണ്'ജലാശയം'.രണ്ട് വർഷം മുമ്പ് കണ്ണൂരിലെ 'പായൽബുക്‌സ്' പ്രസിദ്ധീകരിച്ച ഈ പുസ്തകം ജില്ലക്ക് പുറത്ത് അധികമാളുകളുടെ കൈകളിൽ എത്തിച്ചേർന്നിരിക്കാൻ ഇടയില്ല.ഭാഷയിലും ആഖ്യാനത്തിലും നല്ല മിതത്വം പാലിച്ച് അതിവൈ കാരികതയിലേക്കോ വാക്കുകളുടെ ധാരാളിത്വത്തിലേക്കോ വഴുതി വീഴാതെ യാണ് ദാമോദരൻ എഴുതുന്നത്.വിശേഷിച്ചൊന്നും ഭാവിക്കുന്നില്ലെങ്കിലും നല്ല ആത്മവിശ്വാസമുള്ള എഴുത്താണ് ദാമോദരന്റെത്.ജീവിതത്തെ വളരെ അടുത്തു നിന്നും സത്യസന്ധമായും കാണുന്നതിന്റെ സാരള്യം ഈ എഴുത്തു കാരന്റെ കഥകൾക്കുണ്ട്.ഒട്ടുവളരെ പേർക്കും സുപരിചിതമായി തോന്നാനി ടയുള്ള മനുഷ്യരെയുംജീവിതസന്ദർഭങ്ങളെയും ഭൂവിഭാഗങ്ങളെയും തന്നെയാ ണ് അദ്ദേഹം കഥകളിലേക്ക് കൊണ്ടുവരുന്നതെങ്കിലും ആഖ്യാനത്തിന്റെ സര ളസൗന്ദര്യം കൊണ്ട് അതേ വരെ അറിയാത്ത അനുഭവലോകങ്ങളിൽ എത്തി ച്ചേർന്ന പ്രതീതി വായനക്കാർക്ക് കൈവരും.ആ ഒരു സവിശേഷതയും കരു ത്തും തന്നെയാണ് ദാമോദരന്റെ കഥകളെ ശ്രദ്ധേയമാക്കുന്നത്.നീലാകാ ശ ത്തി
 ലേക്ക് പറന്നുയരുന്ന വെള്ളക്കൊക്കുകൾ.ജലാശയം,പ്രണയം:ഒരു പുനരാഖ്യാ നം,പുസ്തകം,അസ്വാസ്ഥ്യം,ദേവീവിലാസം സ്‌കൂൾ സ്മരണിക,ചീര,ഊടും പാവുമില്ലാത്ത ജീവിതം,നിരൂപകന്റെ മരണം,നീല നദി,സ്‌നേഹ പൂർവം ,പുള്ളിക്കുറത്തി എന്നീ കഥകളാണ് 'ജലാശയ'ത്തിൽ ഉള്ളത്.
                                                                                                   31/3/2015

No comments:

Post a Comment