പൊതുപ്രവര്‍ത്തകരുടെ ഒരു
സംഘത്തിന് കവിതയെക്കുറിച്ച് ക്ലാസ്സെടുക്കുന്നതിനിടയില്‍ ഞാന്‍
പറഞ്ഞു:"സ്‌പെയിനില്‍ ഫ്രാങ്കോവിന്റെ തടവറയില്‍ 1942-ല്‍ തന്റെ മുപ്പത്തിയൊന്നാം
വയസ്സില്‍ സൂര്യനോടും സഖാക്കളോടും വയലുകളോടും സുഹൃത്തുക്കളോടും വിട പറയുമ്പോള്‍
കീറത്തുണികൊണ്ട് സ്വയം തുന്നിയ കുപ്പായമായിരുന്നു മിഖ്വേല്‍ ഹെര്‍നാണ്‍ഡസിന്റെ
ഉടലില്‍.അദ്ദേഹം വലിയ ഒരു കവിയായിരുന്നു.പരമ ദരിദ്രനായിരിക്കുമ്പോഴും
ഫാസിസത്തിന്നെതിരെ നിലകൊണ്ട ധീരനായ മനുഷ്യനായിരുന്നു."
ഇത്രയുമായപ്പോള്‍ എന്റെ കേള്‍വിക്കാരായ പൊതുപ്രവര്‍ത്തകര്‍ക്കിടയിലെ ഏറ്റവും പ്രായം കുറഞ്ഞ യുവാവ് ആവേശഭരിതനായി ചാടിയെഴുന്നേറ്റു.കത്തുന്ന കണ്ണുകളോടെ അയാള്‍ പറഞ്ഞു:"ഭയങ്കരം!ഭയങ്കരം!ഈ ചരിത്രസംഭവം പുതുതലമുറയെ നാം പേര്‍ത്തും പേര്‍ത്തും പഠിപ്പിക്കണം.അനാവശ്യമായ ഇടപെടലുകള്‍ ഏതൊരു ജീവിതത്തിലും എത്രമേല്‍ ആപല്‍ക്കാരിയാണെന്ന് അവര്‍ ആഴത്തില്‍ അറിയണം.കവിത എഴുതുന്നവന്‍ നല്ല നല്ല കവിതകളെഴുതി മുന്നേറട്ടെ.അതല്ലാതെ...ആന്റിഫാസിസം...ആദര്‍ശധീരത...തടവറ....ഥൂ.."
(മാതൃകാന്വേഷി മാസിക,ചെന്നൈ,നവംബര്‍ 2013)

എല്ലാം “അനാവശ്യ”മായ ഇടപെടലുകള്‍
ReplyDelete