Pages

Showing posts with label ആലോചനകള്‍. Show all posts
Showing posts with label ആലോചനകള്‍. Show all posts

Friday, June 3, 2016

ഒരു തോന്നൽ

ചെറുകഥയോ നോവലോ എഴുതുന്നതിനേക്കാൾ എത്രയോ അർത്ഥ പൂർണ മാണ് ഒരു പഠനലേഖനമോ കേവലം വിവരണാത്മകമായ ഒരു ലേഖനം പോലുമോ എഴുതുന്നത്.അത് ശരാശരി നിലവാരത്തിലുള്ള ഒന്നായാൽപ്പോലും പ്രശ്‌നമില്ല.സമീപകാലത്ത് വന്ന ചില ചെറുകഥകളും നോവലുകളും വായിച്ചപ്പോൾ ഉണ്ടായ തോന്നലാണിത്.ഈ തോന്നൽ തീർത്തും താൽക്കാലികം മാത്രമാവട്ടെ എന്നും മറിച്ചുള്ള തോന്നലുകൾ ഉണ്ടാകാൻ പാകത്തിലുള്ള കൃതികൾ ഉണ്ടാവട്ടെ എന്നും ആഗ്രഹിക്കുന്നു.
പുതിയ കഥകളിലും നോവലുകളിലും ചിലതിനെ കുറിച്ച് തീർച്ചയായും നല്ലത് പറയാനാനുണ്ട്.അത് പിന്നൊരിക്കലാവാം.

Sunday, April 17, 2016

എനിക്കും കിട്ടണം

ഞാൻ സാമൂഹ്യവിമർശനം നിർത്തി
മറ്റേത് തൊഴിലിനും ശമ്പളമോ കൂലിയോ ഉണ്ട്
ഇത് സേവനമാണത്രെ
ശരി,അങ്ങനെയാവട്ടെ
അതിന്  പക്ഷേ, വേറെ ആളെ നോക്കണം.


Monday, June 8, 2015

ആശയം

'ഞാൻ എല്ലാ തരം ആശയങ്ങളെയും വെറുക്കുന്നു'
'ശരി,അങ്ങനെയാവട്ടെ'
'എല്ലാ സുഖങ്ങളുമനുഭവിച്ച് സുഖമായി മരിക്കണം
അതിൽ കൂടുതിലൊന്നും ഒരു മനുഷ്യനും ആശിക്കരുത്
ലോകം അതിന്റെ വഴിക്ക് പോട്ടെ
ഒന്നിലും ചെന്ന തലയിടാൻ എനിക്ക് താൽപര്യമില്ല'
'കഷ്ടം,അതും ഒരാശയമാണ്
ഒട്ടും പുതുമയില്ലാത്ത വൃത്തികെട്ട ആശയം.'