ആത്മാവിന്‍റെ സ്വന്തം നാട്ടില്‍ നിന്ന
എന്‍.പ്രഭാകരന്‍
7
ഏഴിമല റെയില്‍വെസ്റേഷന് കുട്ടിക്കാലവുമായി ബന്ധപ്പെട്ടുള്ള എന്റെ ഓര്‍മകളില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനമു ്.ഈ റെയില്‍വേസ്റേഷനില്‍ നിന്ന് വലിയ ദൂരമില്ല കുഞ്ഞിമംഗലത്തെ മല്ലിയോട്ട്പാലോട്ടുകാവിലേക്ക്.മല്ലിയോട്ട്കാവിലെ വിഷുവിളക്ക് മഹോത്സവം അത്യുത്തരകേരളത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്.മുന്‍കാലങ്ങളില്‍ അതിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകം രാത്രിയില്‍ നടക്കുന്ന കഥാപ്രസംഗം,നാടകം തുടങ്ങിയ പരിപാടികളായിരുന്നു.ഓരോ വര്‍ഷത്തെയും ഏറ്റവും മികച്ച പ്രൊഫഷണല്‍ നാടകങ്ങള്‍ കാണാനും ഒന്നാംകിടക്കാരുടെ കഥാപ്രസംഗങ്ങള്‍ കേള്‍ക്കാനുമായൊക്കെയായി പയ്യന്നൂരും പരിസരപ്രദേശങ്ങളും തൊട്ട് പഴയങ്ങാടി വരെയുള്ള ഇടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കനാളുകള്‍ ഉത്സവദിവസങ്ങളില്‍ കാവിലെത്തും.മല്ലിയോട്ടെ ഉത്സവത്തിന് ഒരു രാത്രിയിലെങ്കിലും ഒറ്റയ്ക്ക് പോകാനുള്ള അനുവാദം 11-12 വയസ്സുള്ളപ്പോഴേ എനിക്ക് കിട്ടിയിരുന്നു.ഏഴുമണിക്ക് വീട്ടില്‍ നിന്നിറങ്ങിയാല്‍ എട്ടുമണിയോടെ ഞാന്‍ മല്ലിയോട്ടെത്തും.പിന്നെ മൂന്നുനാലുമണിക്കൂര്‍ നേരം ഉത്സവപ്പറമ്പില്‍ ചുറ്റിത്തിരിഞ്ഞു നടപ്പാണ്.ഇടക്ക് ഇത്തിരി നേരം നാടകം കാണുകയോ കഥാപ്രസംഗമാണെങ്കില്‍ പത്തോ പതിനഞ്ചോ മിനട്ടുനേരം അത് കേള്‍ക്കുകയോ ചെയ്യും.നല്ലപോലെ ഉറക്കം പിടിച്ചു കഴിഞ്ഞാല്‍പ്പിന്നെ നേരെ ഒരു നടത്തമാണ് ഏഴിമല റെയില്‍വേസ്റേഷനിലേക്ക്.ആ ചെറിയ റെയില്‍വേസ്റേഷന്റെ പ്ളാറ്റ് ഫോമില്‍നിറയെ വലിയ ചകരിക്കെട്ടുകള്‍ അട്ടിയിട്ടിട്ടു ാവുമായിരുന്നു .അതില്‍ ഏതെങ്കിലും ഒന്നിനുമേല്‍ പൊത്തിപ്പിടിച്ചു കയറും.അത്ര എളുപ്പമുള്ള പണിയായിരുന്നില്ല അത്. അതിന്റെ പ്രയാസത്തേക്കാള്‍ പലമടങ്ങ് വലുതായിരുന്നു ആരുടെതോ ആയ ആ ചകരിക്കെട്ടുകള്‍ക്കുമേല്‍ അങ്ങനെ കയറുന്നതിനെക്കുറിച്ചുള്ള പേടിയും പരിഭ്രമവും.പക്ഷേ മുകളിലെത്തി ചകരിക്കൂനയില്‍ ശരീരത്തിന്റെ ഭാരം തീര്‍ക്കുന്ന ചെറിയ താഴ്ചയില്‍ പതുങ്ങിക്കിടക്കുമ്പോഴുള്ള സുഖവും സമാധാനവും അപാരം തന്നെയായിരുന്നു.നേരം വെളുക്കുമ്പോഴേക്കും ഒരു ലോക്കല്‍ ട്രയിന്‍ വരും.അതില്‍ കയറിപ്പറ്റിയാല്‍ പത്തോ പതിനഞ്ചോമിനുട്ടുകൊ ് പഴയങ്ങാടി റെയില്‍വെസ്റേഷനിലിറങ്ങാം.പിന്നെ മാടായിപ്പാറ കയറിയിറങ്ങിയാല്‍ വീടായി.
ഏഴിമല റെയില്‍വെസ്റേഷന്റെ പ്ളാറ്റ്ഫോമില്‍ ചകരിക്കെട്ടുകള്‍ ഇല്ലാതായിട്ട് പത്തിരുപത്തഞ്ച് വര്‍ഷമായിക്കാണും.എങ്കിലും തലശ്ശേരിയില്‍ നിന്ന് കാസര്‍ക്കോട്ടേക്കോ മംഗലാപുരത്തേക്കോ ഉള്ള യാത്രക്കിടയില്‍ ട്രെയിന്‍ ആ റെയില്‍ വേസ്റേഷന്‍ പിന്നിടുമ്പോഴെല്ലാം പഴയ ചകരിക്കൂനകള്‍ ഞാന്‍ കാണുന്നു.അപകടത്തില്‍ കയ്യോ കാലോ നഷ്ടപ്പെട്ടവന്റെ മസ്തിഷ്കത്തില്‍ പിന്നെയും കുറേ കാലം ആ അവയവം ഉണ്മയായി നിലനില്‍ക്കുന്നതു പോലെ.
8
തിരിയെ വരാത്തവ
1968 ലെ ഒരു കാമുകഹൃദയം
അതിലെ ആനകേറാമലയിലാളുകേറാമലയി-
ലായിരം കാന്താരി പൂത്തിറങ്ങിയ നട്ടുച്ചകള്‍
നട്ടുച്ചവെയിലിലും പൂനിലാവ് പൂത്ത കൊന്നമരച്ചോട്ടില്‍
'ഞാനിതാ ഈ മരം വിളിച്ചിട്ട് വന്നതാണ് അല്ലാതെ ആരാനുമൊക്കെ ഓരോന്നു പറയുന്നതു പോലെയൊന്നുമല്ല' എന്നു കെര്‍വിച്ചുനിന്ന
ദാവണിക്കാരിയുടെ കണ്ണുകളിലെ കുഞ്ഞുകുഞ്ഞുസൂര്യന്മാര്‍
വസന്തത്തിന്റെ ഇടിമുഴക്കം കേട്ടും
ചരിത്രം തന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കുമെന്നുറച്ചും
പാതിരയ്ക്ക് വീടുവിട്ടിറങ്ങിയവന്റെ നെഞ്ചിലെ നെരിപ്പോടുകള്‍
അന്നത്തെ കുന്നിന്‍പുറം
കുന്നിനുചുവടെ ആളൊഴിഞ്ഞ വീട്ടില്‍
ഒരേയൊരു സഖാവിന്റെ സുരക്ഷയില്‍ ഒളിച്ചുപാര്‍ത്ത വിപ്ളവകാരി
അന്നത്തെ കാട്ടുമരക്കൊമ്പിലിരുന്നു പാടിയ കിളി
അന്ന് ഭൂമിക്കടിയിലെ വീട്ടിലേക്ക്
പാറ്റച്ചിറകും ചുമന്ന്പോയ ഉറുമ്പുകള്‍
സന്ധ്യക്ക് പാടത്തുനിന്നു മടങ്ങുമ്പോള്‍
അതിരാണിച്ചെടികള്‍ അതിരിടുന്ന തോട്ടിലിറങ്ങി കൈകാല്‍ കഴുകി തളര്‍ച്ചയകറ്റിയ വൃദ്ധകര്‍ഷകന്റെ ജരാനരകളില്‍ തലമുറകളെ കാത്തുനിന്ന വയലോര്‍മകളുടെ വിത്തുകള്‍
അന്നൊരു തെയ്യപ്പറമ്പിലെ കനല്‍ക്കുന്നില്‍ നൂറ്റൊന്നുവട്ടം വീണിട്ടും
നാട്ടുമുഖ്യന്മാര്‍ക്ക് മതിവരാതെ പിന്നെയുമോടിക്കയറി- ക്കുഴഞ്ഞുവീണ് നെഞ്ചുവെന്ത ഒറ്റക്കോലം
എല്ലാവരും പോയി,എല്ലാം പോയി
ഏതോ ഒരു കഥയില്‍,കവിതയില്‍
ചിത്രത്തില്‍ അവരുടെയെല്ലാം ഇത്തിരി നിറവും മണവും
മങ്ങിയ നിഴലാട്ടങ്ങളും ബാക്കിയു ാവാം
കാലം കൈവിട്ടവയെ വരുംകാലത്തേക്ക് കരുതിവെക്കുന്നവര്‍ അവരാണ്
അതെ,കലയുടെ പല ആവശ്യങ്ങളിലൊന്ന്
ഓര്‍മയുടെ അവിദഗ്ധമായ സൂക്ഷിപ്പുതന്നെ.
(2-2-2010)
9
മഹാരാഷ്ട്രയിലെ ഇച്ചല്‍കരഞ്ചിയില്‍ പത്തുപതിനാറ് വര്‍ഷം മുമ്പ്( 1993ലോ 94ലോ)എന്റെ പുലിജന്മം എന്ന നാടകം അവതരിപ്പിച്ചിരുന്നു.ചിത്രകാരനും ശില്പിയുമായ കെ.കെ.ആര്‍ വെങ്ങരയുടെ താല്പര്യത്തിലാണ് ആ അവതരണം നടന്നത്.ഞാനും സംവിധായകനായകെ.പി.ഗോപാലനും നാടകസംഘത്തോടൊപ്പം പോയിരുന്നു.ഗോപാലനും കെ.കെ.ആറുമാണ് നാടകത്തില്‍ കുഞ്ഞാണന്റെയും കുഞ്ഞാമന്റെയും വേഷങ്ങള്‍ ചെയ്തത്. ഇച്ചല്‍കരഞ്ചി ഇന്ത്യയില്‍ ഏറ്റവുമധികം തുണി ഉല്പാദിപ്പിക്കുന്ന നഗരങ്ങളിലൊന്നാണ്.രാപ്പകലില്ലാതെ മില്ലുകള്‍ പ്രവര്‍ത്തിച്ചുകൊ യിരിക്കുന്നതുകൊ ് സദാസമയവും മഴ പെയ്യുന്ന ആരവമാണ് നഗരത്തില്‍.തുണി ഉല്പാദനത്തിലെ സമൃദ്ധിയുടെ ചെറിയ ഒരംശം പോലും ഇച്ചല്‍കരഞ്ചിയിലെ സാധാരണജനജീവിതത്തില്‍ കാണാനേ ഉ ായിരുന്നില്ല.കുറഞ്ഞ വേതനത്തില്‍ ഒരുപാടുനേരം പണിയെടുക്കുന്ന പാവം തൊഴിലാളികള്‍ കിട്ടുന്ന കാശില്‍ നല്ലൊരു പങ്കും ചാരായത്തിന് ചെലവഴിക്കും.ഇന്ത്യാ മഹാരാജ്യത്തെ തുണിയുടുപ്പിക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്ന ഇച്ചല്‍കരഞ്ചിയിലെ തൊഴിലാളിസ്ത്രീകള്‍ കീറിപ്പറിഞ്ഞ ചേല ചുറ്റിയും പുരുഷന്മാര്‍ കോണകം മാത്രമുടുത്തും മില്ലുകള്‍ ഉപേക്ഷിച്ച മുഷിഞ്ഞപഞ്ഞി തെരുവോരത്ത് കൂട്ടിയിട്ട് തീകത്തിച്ച് തണുപ്പകറ്റുന്നത് രാവിലത്തെ പതിവുകാഴ്ചകളില്‍ ഒന്നായിരുന്നു.
പുലിജന്മം കാണാന്‍ ഇച്ചല്‍കരഞ്ചിയിലെ മലയാളികളുടെ ഭേദപ്പെട്ട ഒരു സദസ്ള് അവിടെ ഒരു ഹാളില്‍ സന്ധ്യയ്ക്കു മുമ്പേ എത്തിയിരുന്നു.ഏഴര മണിയായിക്കാണും നാടകം തുടങ്ങാന്‍.ഒമ്പത് മണിക്ക് നാടകം തീര്‍ന്നു.നാടകക്കാര്‍ മെയ്ക്കപ്പില്‍ നിന്ന് സ്വതന്ത്രരായി രംഗസാമഗ്രികളും മറ്റും അടുക്കിപ്പെറുക്കിവെച്ച് റോഡിലെത്തുമ്പോള്‍ മണി പത്തിനടുത്തായിരുന്നു.അപ്പോള്‍ പൊരിഞ്ഞ ബഹളംനടക്കുകയായിരുന്നു അവിടെ.താന്‍ വരുന്നതുവരെ കാത്തുനില്‍ക്കാതെ നാടകം തുടങ്ങിയതില്‍ രോഷാകുലനായ ഒരു ദാദ റോഡിനു നടുവില്‍ നിന്ന് പുളിച്ച തെറിവിളിച്ച് ആളുകളെ അടിക്കാനായുന്നു.പലരും ചിതറിയോടുന്നു.ദാദയുടെ ശിഷ്യന്മാരെന്നു തോന്നിച്ച ചിലര്‍ അലറുന്ന ശബ്ദത്തില്‍ ആരെയൊക്കെയോ വെല്ലുവിളിക്കുന്നു.അകപ്പാടെ ഭയന്നു വിറച്ചുപോകുന്നഅവസ്ഥ.അന്തം വിട്ട്റോഡരികില്‍ ഒരിടത്ത് മാറിനിന്ന ഞങ്ങളോട് ഒരു മലയാളി സുഹൃത്ത് വന്നു പറഞ്ഞു
ബേജാറാവ .കോലാപ്പൂരേക്ക് വിളിപോയിട്ടു ്.
ഇച്ചല്‍കരഞ്ചിയുടെ അടുത്ത നഗരമാണ് കോലാപ്പൂര്‍.അവിടേക്ക് വിളിപോയതെന്തിനാണെന്ന ഞങ്ങളുടെ സംശയം സുഹൃത്ത് ഉടനടി തീര്‍ത്തുതന്നു:
ഇവനേക്കാള്‍ വലിയൊരു ദാദ കോലാപ്പൂരിലു ്.അവനെത്തിയാലേ ഇവന്‍ അടങ്ങൂ.കുറച്ച് പൈസ ചെലവാകുന്ന കേസാണ്.പക്ഷേ എന്തുചെയ്യാനാണ്.വേറെ നിവൃത്തിയില്ല.
കോലാപ്പൂരിലെ ദാദ വരുന്നതുവരെ ഞങ്ങള്‍ കാത്തുനിന്നില്ല.താമസസ്ഥലത്തുപോയി ഭക്ഷണം കഴിച്ച് അധികം വൈകാതെ മടക്കയാത്രക്കായി വാനില്‍കയറി ഇരിക്കുമ്പോഴേക്കും ദാദയു ാക്കിയ ബഹളം ഓര്‍ത്തുംപറഞ്ഞും പിന്നെയും പിന്നെയുംചിരിക്കാനുള്ള വക മാത്രമായി മാറിക്കഴിഞ്ഞിരുന്നു.
എന്റെ 'നാടകാന്തം' എന്ന കഥ ഈ ഇച്ചില്‍ക്കരഞ്ചി അനുഭവത്തില്‍ നിന്ന് ഉ ായതാണ്.