ക്ഷമിക്കണം സാര്‍
വാക്ക് പിഴച്ച് താങ്കളെന്നെ വെറുത്തേക്കുമോ
എന്റെ പ്രമോഷന്‍ തടയുമോ
ഉദ്യോഗം തന്നെ ഇല്ലാതാക്കുമോ
കുടുംബം കുളം തോണ്ടുമോ
എന്നൊക്കെ ഭയന്നാണ് സാര്‍
സാറിനോടൊരു വാക്കുപോലും ഞാന്‍ മിണ്ടാത്തത്്
പക്ഷേ,ഈ മൗനവുമിപ്പോള്‍ എന്നെ ഭയപ്പെടുത്തുന്നു സാര്‍
സാറിനെ ഞാന്‍ ഭയക്കുന്നു
സാറിന്റെ നീക്കങ്ങളത്രയും ഒളിഞ്ഞൊളിഞ്ഞ് നിരീക്ഷിക്കുന്നു
സാറിനെതിരെ ഗൂഢാലോചന നടത്തുന്നു
സാറിനെ കെണിയില്‍ വീഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്നു
എന്നൊക്കെ സാറ് സംശയിച്ചേക്കുമോ
ഇരുട്ടടിക്ക് സാറ് ആളെ ഏര്‍പ്പാടാക്കുമോ
കള്ളക്കേസില്‍ കുടുക്കി സാറെന്നെ അഴിയെണ്ണിക്കുമോ
ക്വട്ടേഷന്‍ടീമിനെ വിട്ട് സാറെന്റെ കഥ കഴിക്കുമോ?
പേടികൊണ്ട് ഞാന്‍ പനിച്ചുവിറക്കുകയാണ് സാര്‍
വാക്കും മൗനവുമല്ലാത്ത ഒന്ന്,
ബധിരരുടെയും മൂകരുടെയും രക്ഷക്കെത്തുന്ന,
വിരലുകള്‍ കഥയും കാര്യവും പറയുന്ന,
ആ മനോഹരഭാഷ
അതേ എനിക്കിനി രക്ഷയുള്ളൂ സാര്‍
അത് പഠിക്കാന്‍ അവധിയെടുത്തു ഞാന്‍ പോവുകയാണ്
സാറും അവധിയെടുത്ത് എന്നോടൊപ്പം വരണമെന്നും
ഭാഷയുടെ കുശുമ്പില്‍ നിന്നും കുന്നായ്മയില്‍ നിന്നും
കള്ളത്തരങ്ങളില്‍ നിന്നും പൊള്ളത്തരങ്ങളില്‍ നിന്നും
എങ്ങനെയെങ്കിലുമൊന്നു രക്ഷപ്പെടണമെന്നും പറയാന്‍
ദയവായി എന്നെ അനുവദിക്കണം സാര്‍
സാര്‍.....സാര്‍.....സാ....ര്‍.
കലക്കി സര്
ReplyDeleteഈ പോസ്റ്റുകള്‍ കാണാനും വരാനും വൈകിപ്പോയല്ലോ .
ReplyDeleteഇനി മിസ്സാകാതെ നോക്കട്ടെ.
ആദരവോടെ...
സാര്‍..രക്ഷിക്കണം...
ReplyDeleteyes sir,
ReplyDeleteitis good to follow.
SHANAVAS.