Pages

Tuesday, November 2, 2010

ധാര്‍ഷ്ട്യം

ധാര്‍ഷ്ട്യാ?എന്ത് ധാര്‍ഷ്ട്യം? ആര ധാര്‍ഷ്ട്യം?
എന്ത്ന്നാ നീയീ പറയ്ന്ന്?
അതെന്നറോ ആ വാക്ക്?ഏട്ന്നാ നിനക്കിത് കിട്ട്യത്?
വെല്ല സി.ഐ.എക്കാറും എവ്തിയ പുസ്തകത്ത്ന്നാരിക്കും അല്ലേ?
എന്തായാലും എന്റട്ത്ത് നീയത് ചെലവാക്കാന്‍ നോക്കണ്ട
പെരുമാറ്റം നന്നാക്കണംന്നോ; ;ചര്‍ച്ച ചെയ്യണംന്നോ?
ചെയ്തോ,നീയും നിന്റെ ആള്‍ക്കാരും ചെയ്തോ
എനക്ക് വേറെ പണിയിണ്ട്
നിങ്ങക്ക് നിര്‍ബന്ധാണെങ്കില് ഞാനൊരു കാര്യം ചെയ്യാം
എന്റെ നായീനെ അയക്കാം
എന്താ പോരേ?
ധാര്‍ഷ്ട്യം പോലും,ധാര്‍ഷ്ട്യം
എന്നെക്കൊണ്ട് നീ അധികം പറയിക്കണ്ട.

9 comments:

  1. ഇങ്ങക്കുമില്ലേന്നും ധാര്‍ഷ്ട്യം?

    ReplyDelete
  2. ഉള്ളു കത്തുകയാണല്ലേ ...
    നന്നായിട്ടുണ്ട് എന്ന് പറയേണ്ട കാര്യമില്ല .
    എഴുതിത്തെളിഞ്ഞ വചനങ്ങളില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കാന്‍ ഇവളാര്...??!!
    അഭിനന്ദനങ്ങള്‍.

    ReplyDelete
  3. നന്ദി. കവിതകൾക്ക് .ഞാൺ മുറുക്കി കുലച്ച വില്ല്‌. അമ്പിന്റെ ലക്ഷ്ഷ്യം ഒന്നിൽപ്പോലും പിഴച്ചിട്ടില്ല. കിളിക്കണ്ണിൽതന്നെ. കിറുകൃത്യം

    ReplyDelete
  4. വായ്മൊഴി വഴക്കം വടക്കന്‍ തന്നെ

    ReplyDelete
  5. എന്തൊരു ധാര്‍ഷ്ട്യം!!

    ReplyDelete
  6. എന്നെക്കൊണ്ടും അധികം പറയിക്കണ്ട.
    ഇദന്നെ എത്രക്ക്ണ്ട്....

    ReplyDelete
  7. ഇത് ഒരു സിണ്ടിക്കേറ്റ് ബ്ലോഗ് ആണ്, അല്ലേ...?

    ReplyDelete
  8. ധാര്‍ഷ്ട്യം പോലും,ധാര്‍ഷ്ട്യം
    കൊള്ളാം ഈ ധാര്‍ഷ്ട്യം

    ReplyDelete