Pages

Tuesday, August 16, 2011

അവിശ്വാസികള്‍

1.
അവിശ്വാസിയാണ്
എങ്കിലും
കാലത്തെഴുന്നേറ്റ്
കുളിച്ച് ഈറനുടുത്ത്
'അമ്മേ നാരായണാ'യെന്ന്
അമ്പല നടക്കല്‍ കൈനീട്ടും
അന്നന്നത്തെ വകനേടുന്നത്
അങ്ങനെയാണ്
അതൊരുശീലമായിപ്പോയി
2.
അവിശ്വാസിയാണ്
എങ്കിലും ആപ്പീസിലും
കാന്റീനിലും
വായനശാലയിലുമൊക്കെ ഇരുന്ന്
'കോടിയേരി പറഞ്ഞത് ശരിയായില്ല
വി.എസ്സിനെ നിലയ്ക്കു നിര്‍ത്തിയേ പറ്റൂ
ചന്ദ്രന്‍പിള്ളയും ഐസക്കുമൊക്കെ കണക്കു തന്നെ
ആരുകളിച്ചാലും പിണറായി പാര്‍ട്ടി സ്ഥാനത്തുനിന്നിളകില്ല'
എന്നൊക്കെ പറഞ്ഞോണ്ടിരിക്കണം
ഇല്ലെങ്കിപ്പിന്നെ രാത്രി കെടന്നാ ഒറക്കം വരത്തില്ല
ഒരുശീലമായിപ്പോയി.


2 comments:

  1. അന്ധ - വിശ്വാസ തലങ്ങള്‍!!

    ReplyDelete
  2. ഈശ്വരനിലും പാര്‍ട്ടിയിലും വിശ്വാസമില്ലായ്മ. പക്ഷെ ഇത് രണ്ടിനെക്കുറുച്ചുമാവും ഏറ്റവും അധികം സംസാരിക്കുക. നല്ല ചിന്ത മാഷേ.

    ReplyDelete