ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടർന്ന് ഞാൻ സി.പി.എംന് എതിരെ രൂക്ഷമായ ഭാഷയിൽ പല വിമർശനങ്ങളും ഉന്നയിച്ചിരുന്നു.പക്ഷേ, എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ,പുകസ തുടങ്ങിയവയുടെ ചില പ്രവർത്തകരും ഏതാനും പാർട്ടിക്കാരുമല്ലാതെ നേതാക്കളാരും എന്റെ നേർക്ക് ശത്രുതാ മനോഭാവം കാണിച്ചില്ല.ഞാൻ അവരുമായോ പാർട്ടി എന്ന സംവിധാനവുമായോ കുറച്ചധികം കാലമായി ബന്ധപ്പെടാറില്ല.വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടല്ല.മാർക്‌സിസത്തിന്റെ പല ദശകങ്ങളായുള്ള ഏറെക്കുറെ നിശ്ചലമായ അവസ്ഥയും കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന രാജ്യങ്ങളിലെ അനുഭവങ്ങളെ വസ്തുനിഷ്ഠമായി പരിശോധിക്കുന്നതിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതൃ ത്വം കാണിച്ചു വരുന്ന കടുത്ത ഉദാസീനതയും കാരണം എനിക്ക് മാർക്‌സിസത്തിൽ തന്നെ താൽപര്യമില്ലാതായിത്തുടങ്ങിയിട്ട് കുറച്ചു കാലമായി.ഒരിക്കലും പാർട്ടി പ്രവർത്തകനായിരുന്നിട്ടില്ലാത്ത എനിക്ക് മാർക്‌സിസത്തിന്റെ ചരിത്രവ്യാഖ്യാനത്തിലും സാമൂഹ്യവിമർശനത്തിലും സാഹിത്യാപഗ്രഥനത്തിലുമൊക്കെയാണ് താൽപര്യമുണ്ടായിരുന്നത്.അത് പഴയ അളവിൽ നിലനിർത്തുന്നത് അപ്രസക്തമായി കഴിഞ്ഞു എന്നാണ് തോന്നൽ.പിന്നെ, പാർട്ടിഘടന,നേതാക്കൾക്കിടയിലെ അഭിപ്രായഭിന്നതകൾ തുടങ്ങിയ സംഗതികളിലൊന്നിലും എന്നെപ്പോലൊരാൾ താൽപര്യമെടുക്കേണ്ട കാര്യവുമില്ല.
എനിക്ക് വളരെ വിചിത്രമായി തോന്നിയ ഒരു കാര്യം മാർക്‌സിസ്റ്റ് പാർട്ടിയെ ഞാൻ വിമർശിച്ചതോടെ എന്നോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു തുടങ്ങിയത് കോൺഗ്രസ്സുകാരും ബി.ജെ.പി കാരുമൊക്കെയാണ് എന്നതാണ്.ഒരാൾ സി.പി.എം ന്റെ ശത്രവായി കഴിഞ്ഞു എന്ന ധാരണ പരന്നു കഴിഞ്ഞാൽ മറ്റ് രാഷ്ട്രീയക്കാർ അയാളുടെ എല്ലാ ബൗദ്ധികസർഗാത്മക വ്യവഹാരങ്ങളെയും ഓരത്തേക്ക് തള്ളിമാറ്റാനാണ് ശ്രമിക്കുക.കക്ഷിരാഷ്ട്രീയത്തിനും, കക്ഷികൾ യോജിച്ചും വിയോജിച്ചുമൊക്കെ നിലനിർത്തു ന്ന രാഷ്ട്രീയം എന്ന വ്യവഹാരത്തിനു തന്നെയും അയാൾ എതിരായിരിക്കുന്നു,അതുകൊണ്ട് അയാൾ ഇനി ജനങ്ങളുടെ ശ്രദ്ധയിൽ വരും വിധം അഭിപ്രായം പറയുന്നത് ഇല്ലാതാക്കണം എന്ന ദൃഢനിശ്ചയത്തിൽ എല്ലാ രാഷ്ട്രീയക്കാരും യോജിക്കുമെന്നും ഇക്കാര്യത്തിൽ മാർക്‌സിസ്റ്റുകാരേക്കാൾ കൂടുതൽ നിർബന്ധ ബുദ്ധി കാണിക്കുക മറ്റ് പാർട്ടിക്കാരാണ് എന്നുമാണ് സ്വാനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.ഇക്കാര്യം പരസ്യമായി പ്രസ്താവിക്കേണ്ടതുണ്ട് എന്ന് തോന്നിയതു കൊണ്ടു മാത്രമാണ് ഇത്രയും എഴുതിയത്.ഒരരാഷ്ട്രീയക്കാരനാവുന്നതിൽ ഇപ്പോഴും എനിക്ക് താൽപര്യം തോന്നുന്നില്ലെങ്കിലും ദൈനംദിന രാഷ്ട്രീയകാര്യങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കുകയും സുഹൃത്തുക്കളുമായി അഭിപ്രായം പങ്കുവെക്കുകയും ചെയ്യുന്നതു പോലും അനാവശ്യമാണെന്ന തോന്നലിലാണ് ഇപ്പോൾ ഞാൻ എത്തിച്ചേർന്നിട്ടുള്ളത്.എന്റെ ലോകം എഴുത്തിന്റെയും വായനയുടെയും നാനാതരം മനുഷ്യരുമായുള്ള സൗഹൃദത്തിന്റെതുമാണ്.യാത്രകൾ നന്നേ കുറഞ്ഞതു കാരണം സൗഹൃദത്തിന്റെ ലോകം ഈയിടെയായി വളരെ ചെറുതായി തീർന്നിട്ടുണ്ട്.എങ്കിലും ഞാൻ മനസ്സുകൊണ്ട് ബന്ധപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ്.അൽപം ക്ലേശിച്ചിട്ടാണെങ്കിലും എഴുത്തും വായനയും ഉത്സാഹപൂർവം തുടരുന്നുമുണ്ട്.ഇത്രയുമൊക്കെ മതി എനിക്ക്.
2/4/2015

സാധാരണമനുഷ്യനെ തൃപ്തിപ്പെടുത്തുകയും അവന്റെ ഉന്നമനത്റ്റിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയെവിടെ?
ReplyDelete