വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി' വായിച്ചു.ഇതൊരു നല്ല നോവലാണ്.വടക്കൻ കേരളത്തിലെ കുടിയേറ്റ ഗ്രാമമായ കരി ക്കോട്ട ക്കരിയിലെ ജനജീവിതത്തിന്റെ പല അടിയൊഴുക്കു കളിലൂടെയുമുള്ള ദീർഘസഞ്ചാരമാണ് ഈ നോവൽ.തന്റെ പിതൃത്വത്തെ പറ്റി ചെറുപ്പം തൊട്ടേ സംശയമുണ്ടായിരുന്ന ഇറാനിമോസ് എന്ന മനുഷ്യൻ കടന്നുപോകുന്ന നാനാതരം അനുഭവങ്ങളിലൂടെ പുലയരുടെയും ദളിത് ക്രിസ്ത്യാനികളുടെയും ജീവിതത്തിലെ പല സംഘർഷങ്ങളെയും അടുത്തറിയാൻ അവസരം നൽകുകയാണ് നോവലിസ്റ്റ്.ഒരു ദേശത്തിന്റെ പ്രകൃതിയും ഒരു ജനതയുടെ സംസ്‌കാരവും കഥാവസ്തുവിന്റെ ജീവത്തായ ഭാഗമായിത്തീർന്നതിന്റെ സവിശേഷമായ സൗന്ദര്യവും കരുത്തും 'കരിക്കോട്ടക്കരി'ക്കുണ്ട്.വ്യക്തിയുടെ സ്വത്വാന്വേഷണത്തെ അല്പവും അസ്വാഭാവികത അനുഭവപ്പെടുത്താതെ ഒരു ജനതയുടേതു കൂടിയാക്കി വളർത്തിയതിലെ നോവലിസ്റ്റിന്റെ കരവിരുത് തീർച്ചയായും പ്രശംസാർഹമാണ്.നോവലിന് കഥാവസ്തു തേടി നെറ്റിലേക്കും വിദേശനോവലുകളിലേക്കുമൊക്കെ പോവുക എന്നത് സാധാരണ മായിക്കൊണ്ടിരിക്കുന്ന മലയാളത്തിലെ പുതിയ സാഹിതീയ പരിസരം 'കരിക്കോട്ടക്കരി'യുടെ പ്രാധാന്യം ഇരട്ടിയാക്കുന്നുണ്ട്.
27/4/2015
27/4/2015
No comments:
Post a Comment