ചുകപ്പിനെ പച്ചയെന്നും നീലയെ മഞ്ഞയെന്നുമൊക്കെ മാറ്റിപ്പറയുന്ന രോഗം ബാധിച്ചിരിക്കുന്നു സോമേട്ടന്.അതിനെയാണത്രെ വർണാന്ധത എന്നു പറയുന്നത്.ജനിതകകാരണങ്ങൾ,കണ്ണിന് പറ്റിയ സാരമായ പരിക്ക്,മസ്തിഷ്‌ക്കത്തിന്റെ ചില ഭാഗങ്ങൾക്ക് സംഭവിച്ച ക്ഷയം ഇങ്ങനെ പലതും വർണാന്ധത വരുത്താം.ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. പക്ഷേ, സോമേട്ടനെ കാണുമ്പോൾ രാഷ്ട്രീയക്കാർ പലരും ഭയന്നകലുന്നതെന്തുകൊണ്ടെന്നു മാത്രം എന്തോ ആർക്കും പിടി കിട്ടുന്നില്ല.
No comments:
Post a Comment