ജനവരി 1 പിറക്കുമ്പോൾ ഇതാ,പുതിയൊരു വർഷം എന്ന ആവേശം,എന്തിന് അങ്ങനെയൊരു തോന്നൽ പോലും പല വർഷങ്ങളായി അനുഭ വപ്പെടാ റില്ല.ക്രിസ്മസ് ആഘോഷങ്ങൾ പ്രസരിപ്പിക്കുന്ന അനിർവചനീയമായ വികാരവും ഉന്മേഷവും പങ്കുവെക്കാതായിട്ടും കുറച്ചു കാലമായി. എങ്കിലും ഒരു നക്ഷത്രവിളക്ക് കാണുമ്പോഴുള്ള അത്യാനന്ദം മുമ്പെന്ന പോലെ ഇന്നും അനുഭവിക്കുന്നു.ഒരു പക്ഷേ,എന്റെ പുതുവർഷം ആദ്യത്തെ നക്ഷത്രവിളക്ക് കാണുമ്പോൾ തന്നെ ആരംഭിക്കുന്നുണ്ടാവാം.ജനവരി 1 വരെയുള്ള കാത്തി രിപ്പ് എനിക്ക് ആവശ്യമായി വരുന്നുണ്ടാവില്ല.
എന്തായാലും അത് എന്റെ വ്യക്തി പരമായ കാര്യം.പുതുവർഷം തീർച്ചയായും പുതുവർഷം തന്നെ.എല്ലാവർക്കും,സുഹൃത്തുക്കൾക്കും പരിചയക്കാർക്കും പരിചയമില്ലാത്തവർക്കും പുതുവർഷാശംസകൾ നേരുന്നു.കടന്നു പോയ വർഷം ജീവിതത്തിലേക്ക് ദു:ഖങ്ങളാണ് ഏറെയും കൊണ്ടുവന്നതെങ്കിൽ ഇനിയങ്ങോട്ട് കാര്യങ്ങൾ മറ്റൊരു ദിശയിൽ മുന്നേറട്ടെ.അതല്ലെങ്കിൽ കണ്ണുനീർക്കുത്തിൽ ഇടക്കിടെ ആഹ്ലാദത്തിന്റെ വെള്ളിമീൻ ചാട്ടങ്ങൾ ഉണ്ടാവുകയും അവ നിങ്ങൾക്ക് ഏത് ദുരനുഭവ ത്തെയും മറികടന്നു പോവാനുള്ള ഊർജം നൽകുകയും ചെയ്യട്ടെ.പോയ വർഷം ആഹ്ലാദാനുഭവങ്ങളുടെതായിരുന്നെങ്കിൽ അവയോട് ചാർച്ചയുള്ളവ വ്യത്യസ്തമായ അകക്കാമ്പോടെ ആവർത്തിക്കട്ടെ.എല്ലാ നന്മകളും നിങ്ങളോടൊപ്പമുണ്ടാവട്ടെ.

No comments:
Post a Comment