Pages

Monday, December 6, 2010

ചിറകടിച്ചിരുന്നു

കഴിഞ്ഞ രാത്രിയില്‍ ഉറങ്ങാന്‍ നേരത്ത്
ഒരു കവിത വന്ന് നെഞ്ചില്‍ ഏറെ നേരം ചിറകടിച്ചിരുന്നു
ഇപ്പോള്‍ അതിന്റെ കുഞ്ഞിക്കാലുകളുടെ സ്പര്‍ശം പോലും
ഓര്‍ത്തെടുക്കാനാവുന്നില്ല
ആദ്യത്തെ പറക്കലില്‍ തന്നെ
ആലിപ്പഴം വീണ്ചിറകൊടിഞ്ഞ്
മണ്ണില്‍ വീണ് മഞ്ഞില്‍ മൂടിപ്പോയ
ശലഭത്തെപ്പോലെ പാവം ആ കവിത.

2 comments:

  1. കവിതയ്ക്ക് മാത്രമല്ല എല്ലാ ചിന്തകള്‍ക്കും ബാധകം

    ReplyDelete