രാഷ്ട്രീയക്കാര്‍ രാസവിദ്യ കൊണ്ടും
കവികള്‍ വാറ്റുവേലകൊണ്ടും
മതമേധാവികള്‍ പുളിപ്പിച്ചെടുത്തുമുണ്ടാക്കുന്ന
കടുകടുത്ത സാധനങ്ങള്‍
കുടിച്ച് ബോധംകെട്ട് വീഴുന്നവരെ
അപ്പപ്പോള്‍ കടപ്പുറത്തേക്കോ
കാറ്റുള്ള മൈതാനത്തേക്കോ
മറ്റുള്ള തുറസ്സുകളിലേക്കോ എത്തിക്കാന്‍
ചാടിപ്പിടിച്ചുവരുന്ന എന്നെ
കുപ്പിയൊന്നും കയ്യിലില്ലാത്തതിന്റെ പേരില്‍
കുത്തിയും വെട്ടിയും ഓടിക്കാന്‍ പുറപ്പെടുന്നവരേ
ദൈവം പോയിട്ട് ചെകുത്താന്‍ പോലും
നിങ്ങള്‍ക്ക് മാപ്പ് തരില്ല.
രാഷ്ട്രീയക്കാരുടെ രാസവിദ്യ,
ReplyDeleteകവികകളുടെ വാറ്റുവേല,
മതമേധാവികള്‍ പുളിപ്പിച്ചെടുത്തുണ്ടാക്കുന്ന വീഞ്ഞ്
കടുകടുത്ത സാധനങ്ങള്‍ .....
ഓരോ പ്രയോഗവും അര്‍ത്ഥഗര്‍ഭം .
കുപ്പിയില്‍ നിന്നുടിക്കുന്നു ലോകം കുപ്പിയാല്‍ വൃദ്ധി തേടുന്നു എന്നിടത്തു കുപ്പിയില്ലാതെ പോയതല്ലേ കുറ്റം. അല്ലെങ്കില്‍ ആരുടെയോ കുപ്പിയിലല്ലേ ഞാനും .