രണ്ട് കവിതകള്‍
വിലയ്ക്കു വാങ്ങാം
കൂടുമായി വരാന്‍ ഞാനൊരു
വളര്‍ത്തുപക്ഷിയൊന്നുമല്ല
ചന്തയില്‍ കൊണ്ടുചെല്ലാന്‍ വെണ്ടയോ വഴുതിനയോ അല്ല
അറവുകാര്‍ക്ക് കൊടുക്കാന്‍ ചാവാറായ കാളയോ ചാവാളിപ്പശുവോ അല്ല
ഞാനൊരു മനുഷ്യനാണ്
പരസഹായമില്ലാതെ സ്വയം വിലപേശി വില്‍ക്കാനറിയുന്ന
മാന്യദേഹം.
ദശാദോഷം
ശത്രക്കളുടെ എണ്ണം നാള്‍ക്കുനാള്‍
പെരുകിപ്പെരുകി വന്നപ്പോള്‍
ജാതകവുമായി കണിശനെ കാണാന്‍ ചെന്നു
വരച്ചുകുറിച്ചു നോക്കിയിട്ട്
ഭാവിയുടെ രഹസ്യക്കാരന്‍ പറഞ്ഞു:
സത്യം സത്യമായിത്തന്നെ
പറയാന്‍ തോന്നുന്ന ദശയാണ്
മരണം വരെ തുടരുന്ന ദശയാണ്.
No comments:
Post a Comment