Pages

Monday, June 18, 2012

കവിതാഡയറി

53
ഓര്‍ക്കാപ്പുറത്തോടിക്കയറി വന്ന പേക്കിനാക്കള്‍
ഓരോരോ വഴിയേ പിരിഞ്ഞുപോയി
ഇപ്പോള്‍ വിവശതയുടെ വിളര്‍ത്ത ചന്ദ്രനു കീഴെ
എല്ലാ നിഴലുകളും പേടിപ്പെടുത്തുന്നു
ചോരയിറ്റുന്ന നാവുമായി ചെകുത്താന്മാര്‍
ചോദ്യങ്ങളും ഉത്തരങ്ങളുമായി ആര്‍ത്തട്ടഹസിക്കുന്ന
വേദിക്കു മുന്നില്‍
വിഡ്ഡിയുടെ തലയാട്ടവുമായി ഇരുന്നുകൊടുക്കാന്‍
വരിവരിയായി എത്തുന്ന ആള്‍ക്കൂട്ടത്തെ
കണ്ടു ഞാന്‍ അസ്തപ്രജ്ഞനാകുന്നു.  
17-6-2012


1 comment:

  1. ഹാ ഹാ. ഇത് സ്ഥിരം കാഴ്ച്ചയല്ലേ? ബുദ്ധിയുറയ്ക്കാത്ത ശരീരങ്ങള്‍ മാത്രമാണാ കൂട്ടം

    ReplyDelete