Pages

Monday, June 18, 2012

കവിതാഡയറി

52
മഴക്കാലം ആനന്ദത്തിന്റെ കാലമായിരുന്നത് കുട്ടിക്കാലത്താണ്
ഇപ്പോള്‍ അത് ആശങ്കകള്‍ പെയ്തൊഴിയാത്ത ദുരിതകാലമാണ്
വാര്‍പ്പ് ചോരുമോ?വാഴ പൊരിഞ്ഞു വീഴുമോ?
കൂടയുടെ ഓട് പറന്നുപോവുമോ?
കാറ് നനയുമോ?
ചാറ്റല്‍ വീണ് ജനല്‍ക്കമ്പികള്‍ തുരുമ്പെടുക്കുമോ?
ചുമരില്‍ വെള്ളം കുടിക്കുമോ?
പിന്നെയും പിന്നെയും നീളുന്നവേവലാതികള്‍ക്കിടയില്‍
'മഴക്കാലം എന്റെ ഇഷ്ടകാലം' എന്ന ഓര്‍മക്കുറിപ്പ്
എഴുതാനാവാതെ പോവുമോ?
17/6/2012

1 comment:

  1. സത്യം മാഷെ.. മലയാളീസിന്റെ പ്രാക്ക് കേട്ട് പ്രാക്ക് കേട്ട് മഴ പണ്ടുള്ള പോലെ പെയ്യുന്നെഇല്ല.. മുറ്റം വരെ പരല്‍ മീനും മുറ്റതിരുന്നവര്‍ പുഴയിലേക്കും പൊയയിരുന്ന പേ മഴക്കാലം വേണ്ട ... സമൃദ്ധിയുടെ പെരുമ്പറഘോഷം ആയ ഇടിയോടുള്ള നല്ല ഒരു മഴ കിട്ടാന്‍ ഒരു "ര്രിഷ്യസ്രിന്ഘനെ" എവിടെ കിട്ടും!

    ReplyDelete