കഴിഞ്ഞ ദിവസം ഒരു സുഹൃത്തുമായി ദീര്‍ഘമായ തര്‍ക്കത്തില്‍
ഏര്‍പ്പെടേണ്ടി വന്നു.ഞാന്‍ വികസനവിരുദ്ധനും പിന്തിരിപ്പനുമാണ് എന്നതായിരുന്നു
സുഹൃത്തിന്റെ വാദം.അതിന്.മറുപടിയായി പറഞ്ഞ കാര്യങ്ങള്‍
സംഗ്രഹിച്ചെഴുതാം.
വികസനത്തെയും സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ നേട്ടങ്ങളുടെ വ്യാപനത്തെയും പൊതുവേ അനുകൂലിക്കുന്ന ആളാണ് ഞാന്‍.പല കോണുകളിലും രൂക്ഷമായ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നുവെങ്കിലും ലോകജനത
ജീവിതപുരോഗതിയുടെ വഴിയില്‍ മുന്നോട്ടു തന്നെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നു.ഒരു പരിസ്ഥിതി മൗലികവാദിയോ പാരമ്പര്യപ്രണയിയോ ആകുന്നതില്‍ എനിക്ക് താല്‌പര്യമില്ല.ജീവിതത്തിലേക്ക് കടന്നു വരുന്ന പുതിയ സൗകര്യങ്ങളെയെല്ലാം വളരെ താലപര്യപൂര്‍വം നിരീക്ഷിക്കുകയും ആകാവുന്നവയെയൊക്കെ സ്വന്തമാക്കുകകയും ചെയ്യുന്നതില്‍ എനിക്ക് യാതൊരു വൈമുഖ്യവുമില്ല.എന്റെ തലമുറയിലെ എന്നോളം സാമ്പത്തിക ശേഷിയുള്ള ആളുകളില്‍ മഹാഭൂരിപക്ഷവും ടി.വി,മൊബൈല്‍,വാഷിംഗ് മെഷീന്‍,ലാപ്‌ടോപ് തുടങ്ങിയ സംഗതികളുമായി പരിചയപ്പെടുന്നതിനു മുമ്പു തന്നെ അവയുടെ ലോകത്തേക്ക് ഞാന്‍ പ്രവേശിച്ചിരുന്നു.ആധുനിക വൈദ്യശാസ്‌ത്രത്തിന് എതിര്‍നില്‍ക്കുന്ന പ്രകൃതിചികിത്സാവാദികള്‍,പ്രകൃതിഭക്ഷണക്കാര്‍ തുടങ്ങിയവരുടെ നിലപാടുകളെ തുറന്ന മനസ്സോടെയാണ് ഞാന്‍ സമീപിച്ചു പോന്നിട്ടുള്ളതെങ്കിലും അവയില്‍ ശരി വളരെ കുറച്ചും യാഥാസ്ഥിതികത്വവും അപ്രായോഗികതയും അനാവശ്യ വാശികളും വളരെ കൂടുതലുമാണെന്നേ എനിക്ക് തോന്നിയിട്ടുള്ളൂ.
വികസനവും പുരോഗതിയും സംബന്ധിച്ചുള്ള എന്റെ നിലപാടുകള്‍ അടിസ്ഥാനപരമായി ഇങ്ങനെയൊക്കെയാണ്.പക്ഷേ, കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാക്കേണ്ടതുണ്ട് എന്നു തന്നെ തോന്നുന്നു.
ഒരു രാജ്യത്തെ വികസിതം എന്നു വിശേഷിപ്പിക്കുന്നതിന് ആ രാജ്യത്ത് എത്ര ആളുകള്‍ ടി.വി കാണുന്നു,എത്ര പേര്‍ കാറുപയോഗിക്കുന്നു,എത്ര പേര്‍ വിമാനസഞ്ചാരം നടത്തുന്നു,എത്ര പേര്‍ വില കൂടിയ ഹോട്ടലുകളില്‍ മുറിയെടുക്കുന്നു എന്നിവ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളെ മാത്രം ആശ്രയിച്ചാല്‍ പോരാ.വാസ്‌തവത്തില്‍ ആ കണക്കുകളൊക്കെ മൂന്നാമതായേ പരിഗണിക്കേണ്ടതുള്ളു.ആദ്യം നോക്കേണ്ടത് മാനവിക മൂല്യങ്ങളുടെ കാര്യത്തില്‍ അവര്‍ എത്ര മുന്നോട്ടു പോയിട്ടുണ്ട് എന്നതു തന്നെയാണ്.അവനവന്റെ നേട്ടങ്ങള്‍ക്കായി ചെയ്യുന്ന ഏത് കാര്യവും മറ്റൊരാള്‍ക്ക് ദോഷമായി തീരരുത്,ആരോടും അപമര്യാദയായി പെരുമാറരുത്,ആരെയും വഞ്ചിക്കരുത്,ആരുടെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്,അനര്‍ഹമായി ഒന്നും നേടാന്‍ ശ്രമിക്കരുത് എന്നിങ്ങനെയുള്ള ബോധ്യങ്ങളിലേക്ക് ജനങ്ങള്‍ ഏതളവ് വരെ വളര്‍ന്നിട്ടുണ്ട്?അവര്‍ക്ക് എത്രത്തോളം പരസ്‌പരം സ്‌നേഹിക്കാന്‍ കഴിയുന്നുണ്ട്?മറ്റുള്ളവരുടെ സ്‌നേഹിക്കാനുള്ള കഴിവിനെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കാനുള്ള ശേഷി അവര്‍ എത്രത്തോളം ആര്‍ജിച്ചു കഴിഞ്ഞിട്ടുണ്ട്?ഇത്രയും നിരീക്ഷിക്കുക.അതു കഴിഞ്ഞാല്‍ രാജ്യത്തെ എല്ലാ മനുഷ്യര്‍ക്കും തുല്യനീതി ഉറപ്പാക്കുന്നതില്‍ ഭരണകൂടം ഏതളവ് വരെ മുന്നോട്ടു പോയിട്ടുണ്ട്?വരുമാനത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയിലുള്ള അന്തരം എത്ര മാത്രം കുറഞ്ഞിട്ടുണ്ട്?ലോകകാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്ന പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കിയിട്ടുണ്ടോ? എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗജന്യ ചികിത്സ ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടോ?സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏത് സമയത്തും നിര്‍ഭയരായി നടന്നു പോകാവുന്ന അവസ്ഥയുണ്ടോ?വാര്‍ധക്യത്തില്‍ എല്ലാ തരത്തിലുമുള്ള സംരക്ഷണം എല്ലാവര്‍ക്കും ലഭ്യമാവുന്നുണ്ടോ?എന്നിങ്ങനെ യഥാര്‍ത്ഥ മാനവിക വികസനത്തിന്റെ കാര്യത്തില്‍ രാജ്യം എത്ര മാത്രം മുന്നോട്ടു പോയിരിക്കുന്നു എന്നു പരിശോധിക്കണം.ഈ രണ്ട് പരിശോധനകള്‍ക്കും ശേഷമേ ഭൗതികസുഖസൗകര്യങ്ങള്‍ സ്വന്തമാക്കുന്നതില്‍ ജനങ്ങള്‍ ഏത് അളവ് വരെ മുന്നോട്ടു പോയിരിക്കുന്നു എന്ന കണക്കെടുപ്പ് പ്രസക്തമാവുന്നുള്ളൂ.
മൂല്യങ്ങളുടെയും മാനവികതയുടെയും വികസനകാര്യങ്ങളില്‍ ലോകത്തിലെ മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്‌താല്‍ ഇന്ത്യ എത്രയോ പുറകിലാണ്.നമ്മുടെ വികസനം പ്രധാനമായും കേവലഭൗതികനേട്ടങ്ങളുടെ മണ്ഡലത്തെ കേന്ദ്രീകരിച്ചാണ് സംഭവിച്ചിട്ടുള്ളത്.അതും രാജ്യത്തെ ഏറ്റവും സമ്പന്നവിഭാഗത്തിന്റെ താല്‌പര്യങ്ങള്‍ക്ക് പൂര്‍ണസംരക്ഷണം ലഭിക്കും വിധത്തില്‍.എങ്കില്‍ തന്നെയും സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്തെ അവസ്ഥയില്‍ നിന്ന് രാജ്യത്തെ ജനജീവിതം മൊത്തത്തില്‍ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ട്.ആഹാരം,വസ്‌ത്രം,പാര്‍പ്പിടം,പ്രാഥമികമായ ആരോഗ്യസംരക്ഷണം എന്നീ കാര്യങ്ങളിലെല്ലാം ഗുണനിലവാരത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.പക്ഷേ,മനുഷ്യത്വം എന്ന വാക്കില്‍ നാം സംഗ്രഹിച്ചിരിക്കുന്ന ഗുണങ്ങളും ധാര്‍മികധീരതയുമൊന്നും അല്‌പമായിപ്പോലും വളര്‍ച്ച നേടിയതായി കാണുന്നില്ല.സ്‌ത്രീകള്‍,കുട്ടികള്‍,അസംഘടിത തൊഴിലാളികള്‍ എന്നിവരെല്ലാം വന്‍തോതിലുള്ള ചൂഷണത്തിനും നീതിനിഷേധത്തിനും ഇപ്പോഴും വിധേയരായിക്കൊണ്ടിരിക്കുന്നു.ഭരണത്തെ നിയന്ത്രിക്കുന്നവര്‍ വന്‍കിടക്കാരുമായി ചേര്‍ന്ന് ഭീമമായ അളവില്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നു.രാഷ്ട്രീയനേതാക്കള്‍ എല്ലാ തരത്തിലുള്ള മാഫിയകളുമായി ചേര്‍ന്ന് സമ്പത്ത് കൈക്കലാക്കുന്നു.അവരുടെ ചെയ്‌തികളെ ചോദ്യം ചെയ്യുന്നവരെയും അഴിമതിയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നവരെയും വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊല ചെയ്യുന്നു.മതസ്ഥാപനങ്ങളുടെ മറവില്‍ നടക്കുന്ന പീഡനങ്ങളും കൊള്ളകളും പെരുകുന്നു.ആള്‍ ദൈവങ്ങളുടെ സാമ്പത്തിക ശേഷിയും ഹിംസാശേഷിയും ആരെയും ഭയപ്പെടുത്തും വിധം വളരുന്നു.ആചാരങ്ങളും അന്ധവിശ്വാസങ്ങളും അല്‌പന്മാരുടെ അസൂയയിലും അഹങ്കാരത്തിലും കൊഴുക്കുന്ന സദാചാരനിയമങ്ങളും സമൂഹത്തെ ഭരിക്കുന്ന അവസ്ഥ നാള്‍ക്കുനാള്‍ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുന്നു.ഇങ്ങനെയെല്ലാം സംഭവിക്കുമ്പോഴും സമ്പൂര്‍ണമായ നിശ്ശബ്ദത കൊണ്ടോ ചിലപ്പോള്‍ പരസ്യമായ പിന്തുണയിലൂടെയോ ഈ തിന്മകളെയെല്ലാം താങ്ങി നിര്‍ത്തുന്ന ഒരാള്‍ എല്ലാ ആധുനിക ജീവിതസൗകര്യങ്ങളും സ്വന്തമാക്കിയാലും ശാസ്‌ത്രപുരോഗതിക്ക് അനുകൂലമായി എത്രയൊക്കെ പ്രസംഗിച്ചാലും ഏത് രാഷ്ട്രീയ കക്ഷിയില്‍ അംഗത്വം സ്വീകരിച്ചാലും അയാള്‍ പുരോഗമനവാദിയോ വികസനത്തിന്റെ വക്താവോ ആവുകയില്ല.അങ്ങനെയുള്ള സകലരും കടുത്ത യാഥാസ്ഥിതികരും വികസന വിരോധികളും ആണ്.ഒരു മനുഷ്യനെ കേവലം രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ വെട്ടിക്കൊന്നതിനെയും സമനില തെറ്റിയ യുവാവിനെ ആള്‍ദൈവഭക്തിയുടെ പേരില്‍ അടിച്ചുകൊന്നതിനെയുമൊക്കെ ന്യായീകരിക്കാന്‍ മടിക്കാത്തവരായി ഒട്ടു വളരെ പേരുള്ള ഒരു സമൂഹത്തെ പുരോഗമന പരമെന്നോ വികസനനോന്മുഖമെന്നോ വിശേഷിപ്പിക്കുന്നത് തികഞ്ഞ അസംബന്ധമാണ്.
പ്രകൃതി സംരക്ഷണം,ആരോഗ്യരക്ഷ എന്നിവ എങ്ങനെ നടപ്പിലാക്കണം വിദ്യാഭ്യാസം,വിപണി തുടങ്ങിയവ ഏത് ദിശയില്‍ എങ്ങനെ വളരണം,വികസിക്കണം എന്നൊക്കെ ഓരോ പ്രദേശത്തെയും ജനങ്ങള്‍ ജനാധിപത്യരീതിയില്‍ കൂട്ടായി തീരുമാനിക്കുന്ന അവസ്ഥ വരുമ്പോഴേ നാം യഥാര്‍ത്ഥമായ പുരോഗതിയുടെ വഴിയില്‍ എത്തിച്ചേരുകയുള്ളൂ.ഇത്തരം കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുമ്പോള്‍ ഇപ്പോഴും ഗോത്രപ്പകയുടെ ശൈലിയില്‍ ശക്തിപരീക്ഷണം നടത്തുന്ന രാഷ്ട്രീയ കക്ഷികള്‍ നിയന്ത്രണം ഏറ്റെടുക്കുന്നില്ല എന്ന് ഉറപ്പ് വരുത്താനുള്ള രാഷ്ട്രീയവളര്‍ച്ച കൂടി ജനങ്ങള്‍ നേടിയെടുക്കണം.ഒരു പ്രദേശത്ത് പരമാവധി എത്ര വലുപ്പമുള്ള വീടുകളുടെ നിര്‍മാണം അനുവദിക്കണം,അവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്തൊക്കെ പഠിപ്പിക്കണം,അവിടത്തെ ആശുപത്രികളില്‍ എന്തൊക്കെ സൗകര്യങ്ങള്‍ വേണം,അവിടത്തെ കാര്‍ഷിക മേഖലയില്‍ എന്തൊക്കെ പുതുമകള്‍ കൊണ്ടുവരണം,അവിടത്തെ ഏതൊക്കെ പുരാവസ്‌തുക്കളും സ്‌മാരകങ്ങളും എങ്ങനെയൊക്കെ സംരക്ഷിക്കണം, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ആ പ്രദേശത്തെ ജനങ്ങള്‍ക്കു തന്നെ തീരുമാനിക്കാവുന്നതേയുള്ളൂ.ലോകം എവിടെ എത്തി നില്‍ക്കുന്നു,രാജ്യത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ എന്തൊക്കെയാണ്,ഏത് ദിശ സ്വീകരിച്ചാലാണ് വികസനത്തിന് മാനുഷിക മുഖം നല്‍കാനാവുക എന്നീ സംഗതികളെ കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയുണ്ടാകണമെന്നു മാത്രം.
തങ്ങളുടെ താല്‌പര്യങ്ങളും നിശ്ചയങ്ങളും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള സൗകര്യപ്രദമായ സംവിധാനം എന്ന നിലക്കാണ് ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനകീയാസൂത്രണത്തെ കണ്ടത്.അതിനപ്പുറത്ത് ജനകീയാസൂത്രണത്തിന്റെ ജനാധിപത്യപരമായ ഉള്ളടക്കത്തിലേക്ക് ജനങ്ങള്‍ വളരരുത് എന്ന കാര്യത്തില്‍ അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.അതുകൊണ്ടു തന്നെയാണ് ജനകീയാസൂത്രണം പരാജയപ്പെട്ടതും ഗ്രാമതലത്തില്‍ പോലും അഴിമതി വ്യാപിക്കുന്ന അവസ്ഥ ഉണ്ടായതും.ആം ആദ്‌മി പാര്‍ട്ടി ലക്ഷ്യം വെക്കുന്ന സ്വരാജ് സാക്ഷാത്‌കരിക്കപ്പെടണമെങ്കിലും ജനങ്ങള്‍ അവര്‍ ശീലിച്ചുപോന്ന കക്ഷിരാഷ്ട്രീയ യാഥാസ്ഥിതികത്വത്തിനപ്പുറത്തേക്ക് വളരാന്‍ തയ്യാറാവണം.അവരെ യഥാര്‍ത്ഥ പുരോഗമനവാദികളാക്കാനും അവരുടെ വികസന സങ്കല്‌പങ്ങളെ നൂതനവും ശാസ്‌ത്രീയവും മാനുഷികവുമാക്കാനും ആം ആദ്‌മി പാര്‍ട്ടി അവര്‍ക്ക് പുതിയ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കണം.അധികാരം കയ്യാളുന്ന രാഷ്ട്രീയ കക്ഷിയുടെ നീക്കുപോക്കില്ലാത്ത നിശ്ചയങ്ങളുടെ ഭാരിച്ച പുറന്തോടാണ് നമ്മുടെ ഗ്രാമസഭകളുടെ ചലനശേഷി നഷ്ടമാക്കി അവയെ അകാലമരണത്തിലേക്ക് എത്തിച്ചത്.അവയ്‌ക്ക് പഴയ രൂപത്തിലുള്ള ഒരു പുനര്‍ജന്മം ആവശ്യമില്ല,രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ന്ന ജനാധിപത്യബോധം ആര്‍ജിക്കും വരെ ജനകീയാസൂത്രണത്തിന് റോഡ് നിര്‍മാണം, അന്യഥാ തന്നെ സാധ്യമാവുന്ന ചില വികസന പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയ കക്ഷി മേധാവിത്വത്താല്‍ നിയന്ത്രിക്കപ്പെടുന്നതും മിക്കവാറും അഴിമതിക്ക് വഴങ്ങുന്നതമായ നടത്തിപ്പ് എന്നിങ്ങനെയുള്ള ചില അര്‍ത്ഥങ്ങള്‍ മാത്രമേ ഉണ്ടാവൂ.

ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നതാണ് ശരിയായ വികസനം
ReplyDelete