എഴുത്തുകാരന്‍ ഒരു പ്രത്യേക
രാഷ്ട്രീയകക്ഷിക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെടുന്നത് അധാര്‍മികമാണെന്ന്
സി.രാധാകൃഷ്‌ണന്‍ പ്രസംഗിച്ചതായി വായിച്ചു.രാധാകൃഷ്‌ണന്‍ ധര്‍മാധര്‍മവിവേചനത്തിന്
മാനദണ്ഡമായി സ്വീകരിച്ചത് എന്തിനെയാണാവോ? ഒരു രാഷ്ട്രീയ കക്ഷിക്കും
വോട്ടുചെയ്യരുത് എന്നോ ഏത് കക്ഷിക്ക് വേണമെങ്കിലും വോട്ട് ചെയ്‌തോളൂ എന്നോ
പറഞ്ഞാല്‍ ധര്‍മമാവുമോ?അതല്ല വോട്ടിന്റെ കാര്യം മിണ്ടാനേ പാടില്ല എന്നാണോ അദ്ദേഹം
ഉദ്ദേശിച്ചിരിക്കുക?ധര്‍മത്തിന്റെ സനാതനാടിസ്ഥാനങ്ങളെ കുറിച്ചൊന്നുമല്ല ഈ
എഴുത്തുകാരന്‍ സംസാരിച്ചതെന്ന് വ്യക്തം.ആ ഒരു മണ്ഡലത്തില്‍ എന്തായാലും വോട്ടിന്റെ
പ്രശ്‌നമൊന്നും ചര്‍ച്ചക്കേ വരില്ലല്ലോ?
27/2/2014
27/2/2014
No comments:
Post a Comment