'സാഹിത്യത്തിൽ വിഷം കലരുന്നതായി എം.മുകുന്ദൻ പറഞ്ഞതിനെ കുറിച്ച് എന്തു തോന്നുന്നു?' എന്ന് പലരും ചോദിച്ചിരുന്നു.ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ രണ്ട് തടസ്സങ്ങളുണ്ട്.ഒന്ന്,വിഷം എന്നതു കൊണ്ട് താൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മുകുന്ദൻ വ്യക്തമാക്കിയിട്ടില്ലാത്ത സ്ഥിതിക്ക് താന്താങ്ങൾ വിഷം എന്ന് കരുതുന്നതിനെ മുൻനിർത്തിയാവും ഓരോരുത്തരും സംസാരിക്കുക.അത് എത്രത്തോളം ഫലപ്രദമാവും എന്ന് സംശമാണ്.പുസ്തകങ്ങൾ ധാരാളമായി വിറ്റു പോവുന്നതും എഴുത്തുകാർക്ക് വമ്പിച്ച വരുമാനമുണ്ടാകുന്നതുമാണ് വിഷം പടരുന്നതിന് പശ്ചാത്തലമായി മുകുന്ദൻ പറഞ്ഞ കാര്യം.ഇത് വസ്തുതാവിരുദ്ധമാണ്.മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സമീപകാലത്ത് മൂന്നുനാല് നോവലുകൾക്ക് വളരെ വേഗം പുതിയ പതിപ്പുകൾ വന്നു എന്നത് സത്യമാണ്.'ആടുജീവിത'വും 'ആരാച്ചാറു'ം റിക്കാർഡ് വിൽപനയിലേക്ക് കടക്കുകയും ചെയ്തു.പക്ഷേ,മലയാളത്തിലെ മഹാഭൂരിപക്ഷം എഴുത്തുകാർക്കും എഴുത്തിൽ നിന്ന് കിട്ടുന്ന വരുമാനം അങ്ങേയറ്റം തുച്ഛമാണ്. സമയത്തിന്റെയും അധ്വാനത്തിന്റെയും കണക്ക് നോക്കിയാൽ ഒരു അവിദഗ്ധ തൊഴിലാളിക്ക് കിട്ടുന്നതിന്റെ പത്തിലൊന്നു പോലും എഴുത്തുകാർക്ക് കിട്ടുന്നില്ലെന്നതാണ് വാസ്തവം.
"മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഒരു മുകുന്ദന്‍ കഥാപാത്രം" എന്ന വി.ആര്‍.സുധീഷിന്റെ കഥ സകലരോടും, മുകുന്ദനോടും വായിക്കാന്‍ പറയുക. ചിലപ്പോള്‍ വിഷപ്രയോഗത്തിനു ആ കഥ വിശദീകരണവും മറുപടിയുമൊക്കെ കൊടുക്കും.
ReplyDelete