എഴുത്തുകാർ അവാർഡുകൾ തിരിച്ചു നൽകിയതിനെയും അക്കാദമി അംഗത്വം രാജിവെച്ചതിനെയുമൊക്കെ പരിഹസിച്ചുകൊണ്ട് താൻ ഒരു കവിത എഴുതാൻ പോവുകയാണെന്ന് പറഞ്ഞ സുഹൃത്തിനോട് ഞാൻ ചോദിച്ചു : 'എന്താണതിന്റെ യുക്തി?'
' മറ്റൊന്നുമല്ല,ഇതൊക്കെ പേരെടുക്കാനുള്ള വിദ്യ മാത്രമാണ്.അവാർഡ് തിരിച്ചുകൊടുത്താൽ കിട്ടുന്ന പ്രശസ്തിയിൽത്തന്നെയാണ് അവരുടെ നോട്ടം.'
രാജ്യത്ത് എന്ത് നടക്കുന്നു എന്നതിനെ കുറിച്ച് ആ സുഹൃത്ത് ഒരു നിമിഷം പോലും ഗൗരവമായി ആലോചിച്ചിട്ടില്ലെന്നും ചുറ്റിലും മുഴങ്ങിക്കേൾക്കുന്ന ഫാസിസത്തിന്റെ കനത്ത കാലൊച്ചകൾ അദ്ദേഹത്തിന്റെ കാതിൽ വന്നു വീണിട്ടില്ലെന്നും അക്കാര്യത്തിൽ അദ്ദേഹത്തിന് പൂർണമായ ബാധിര്യമുണ്ടെന്നും വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ടു തന്നെ അക്കാദമിക്കെതിരെയുള്ള എഴുത്തുകാരുടെ പ്രതികരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിക്കാതിരുന്നില്ല.ഇന്നത്തെ ഇന്ത്യൻ അവസ്ഥയിലും കേന്ദ്രസാഹിത്യ അക്കാദമിയുടെയും ഭരണകൂടത്തിന്റെയും പക്ഷത്തുനിലയുറപ്പിച്ച് എഴുത്തുകാർക്കെതിരെ തിരിയുന്നവരുടെ രാഷ്ട്രീയധാരണയുടെയും സാഹിത്യസങ്കൽപത്തിന്റെയും സ്വഭാവത്തെ കുറിച്ച് ഒന്നും സംശയിക്കാനില്ല.ഏറ്റവും പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ഗ്യാലറിയിലെ സിനിക്കുകളോട് 'എന്ന ലേഖനം (സച്ചിദാനന്ദൻ) വായിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതേണ്ടതുണ്ടെന്ന് തോന്നിയത് .
27/10/2015

No comments:
Post a Comment