Pages

Saturday, August 18, 2012

കവിതാഡയറി

54
മൂന്നു പെണ്‍കുട്ടികള്‍ ദൈവത്തിന്റെ വീടിന് വളരെ അരികെയെത്തിയിരുന്നു
ദൈവം പക്ഷേ പുരോഹിതന്റെ മണിമാളികയില്‍ രാവും പകലും വിരുന്നിലായിരുന്നു
കള്ളപ്പണക്കാരുടെ കൈ പിടിച്ചു കുലുക്കിയും കൈപ്പടത്തില്‍ മുത്തിയും
മടുത്തപ്പോള്‍ അദ്ദേഹം പതുക്കെ പുറത്തേക്കു നോക്കി. തൂവെള്ള ജുബ്ബയും മുണ്ടും ധരിച്ച
ഒരു വൃദ്ധന്‍ ആ പെണ്‍കുട്ടികളെ അത്യുന്നതങ്ങളിലെ മഹാശൂന്യതയില്‍ നിന്ന് ഭൂമിയുടെ മഹത്വത്തിലേക്ക് ഇറക്കിക്കൊണ്ടു വരുന്നത് ദൈവം കണ്ടു.
17/8/2012

3 comments:

  1. അങ്ങനെയാണ് ആ “വൃദ്ധന്‍” ജനമനസ്സുകളില്‍ ഇടം നേടുന്നത്
    തികഞ്ഞ വര്‍ണ്ണാന്ധതയുള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കും ആ മനുഷ്യനെ വെറുക്ക സാദ്ധ്യമല്ല.

    ReplyDelete
  2. പക്ഷേ, ആ വൃദ്ധനുമാവില്ല ആ പെൺകുട്ടികളുടെ വീടിന്റെ ജപ്തി തടയാൻ. :(

    ReplyDelete
  3. രസകരമായി ,കോതമംഗലം നേഴ്സ് സമരവും വി എസ് ഒത്തു തീര്പും അല്ലെ ,ആശംസകള്‍ തെട്ടിപോയങ്കില്‍ പറയണം

    ReplyDelete