പി.ജയരാജനെ അറസ്റ് ചെയ്ത നടപടി പൂര്‍ണമായും ശരിയാണെന്ന് ജനങ്ങള്‍ അംഗീകരിക്കണമെങ്കില്‍ അദ്ദേഹം ചെയ്തതിനേക്കാള്‍ വലിയ തെറ്റ് ചെയ്തതായി ആരോപിതനായിരിക്കുന്ന മുസ്ളീംലീഗ് എം.എല്‍.എ കൂടി അറസ്റ് ചെയ്യപ്പെടണം.അത് സംഭവിക്കാത്തിടത്തോളം സര്‍ക്കാര്‍ നടപടി പക്ഷപാതപരമാണ് എന്ന ആരോപണം പ്രസക്തമാണ്.ഇക്കാര്യം ബഹുജനസമക്ഷം അവതരിപ്പിച്ച് പ്രതിഷേധിക്കാനും പ്രക്ഷോഭ പരിപാടികള്‍ (അക്രമ പ്രവര്‍ത്തനങ്ങളല്ല)സംഘടിപ്പിക്കാനുമുള്ള ധാര്‍മികാവകാശം തീര്‍ച്ചയായും സി.പി.ഐ(എം)ന് ഉണ്ട്.ടി.പി.ചന്ദ്രശേഖരന്‍ വധക്കേസും ഷുക്കൂര്‍ വധക്കേസുമെല്ലാം ശരിയായ രീതിയില്‍ തന്നെ അന്വേഷിക്കുന്നു എന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ യു.ഡി.എഫ് ഗവണ്മെന്റിന്റെ ഇപ്പോഴത്തെ നടപടി ജനങ്ങള്‍ക്കിടയില്‍ അവരുടെ നിഷ്പക്ഷതയെ പറ്റി വലിയ അവിശ്വാസം ജനിപ്പിച്ചിട്ടുണ്ട്.നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ ഉണ്ടായിരിക്കില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഗവണ്‍മെന്റിനുണ്ട്.അക്കാര്യത്തിലുള്ള ഒളിച്ചുകളികള്‍ക്ക് ന്യായീകരണം സാധ്യമല്ല.
ജയരാജനെ അറസ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ എല്ലാ അക്രമസംഭവങ്ങളും തികച്ചും അപലപനീയമാണ്.ഒരു ചെറുപ്പക്കാരന്‍ ചവിട്ടിക്കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകവും.
2/8/12
ജയരാജനെ അറസ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ എല്ലാ അക്രമസംഭവങ്ങളും തികച്ചും അപലപനീയമാണ്.ഒരു ചെറുപ്പക്കാരന്‍ ചവിട്ടിക്കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകവും.
2/8/12
ഇവിടെ എന്നും രണ്ടുതരം (ചിലപ്പോള്‍ അതില്‍ കൂടുതലും) നീതിയുണ്ടായിരുന്നു. ഒരു ദിവസം കൊണ്ട് അതെല്ലാം മാറുമോ?
ReplyDeleteകേന്ദ്ര-കേരള ആഭ്യന്തര വകുപ്പുകള്‍ ആദ്യമേ വിധിയെഴുതിയ , കെ.പി.സി.സി. എക്സിക്യുട്ടീവ് മെബര്മാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നടത്തിപ്പോകുന്ന കേസുകളില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എന്ത് നീതിയാണ് മാഷേ പ്രതീക്ഷിക്കാന്‍ സാധിക്കുക..?
ReplyDelete