സന്നദ്ധ സംഘനാ പ്രവര്‍ത്തകര്‍ ആം ആദ്‌മി
പാര്‍ട്ടിയില്‍ ഇടം നേടി അതിന്റെ രാഷ്ട്രീയത്തെ തന്നെ ഇല്ലായ്‌മ ചെയ്യുമോ എന്ന
സംശയം പല കോണുകളില്‍ നിന്നായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.എനിക്കേതായാലും
അങ്ങനെയൊരു ഭയം തല്‍ക്കാലത്തേക്കെങ്കിലും ഇല്ല.അതേ സമയം സന്നദ്ധ സംഘടനാ
രാഷ്ട്രീയത്തെ പറ്റി ഒട്ടുവളരെ സംശയങ്ങള്‍ ഉണ്ടുതാനും.
തങ്ങളുടെ സാമ്പത്തിക സ്രോതസ്സ് ഇന്നതാണെന്നും ഇത്ര തുക ഇന്നിന്ന ഇനങ്ങളില്‍ ചെലവഴിച്ചു എന്നും ഒരു സന്നദ്ധ സംഘടനയും വെളിപ്പെടുത്തി വരുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.ഒരാവശ്യം ഉന്നയിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളും മറ്റും സംഘടിപ്പിക്കുകയും ചെറിയ ഒരു കാലയളവിനു ശേഷം എന്തുകൊണ്ടെന്നില്ലാതെ അവ നിര്‍ത്തിവെക്കുകയും ചിലപ്പോള്‍ ആ മുദ്രാവാക്യം തന്നെ പാടേ ഉപേക്ഷിച്ച മട്ടില്‍ ദീര്‍ഘകാലത്തേക്ക് മൗനം പാലിക്കുകയും ചെയ്യുന്നതില്‍ സന്നദ്ധ സംഘടനകള്‍ വൈമുഖ്യം കാണിക്കാറില്ല.തങ്ങള്‍ ചെയ്‌തു വരുന്ന കാര്യങ്ങള്‍ക്ക് ഫലപ്രദമായ ഒരു തുടര്‍ച്ച വേണം എന്ന നിഷ്‌ക്കര്‍ഷ സന്നദ്ധ സംഘടനകള്‍ക്ക് എന്തുകൊണ്ടാണ് ഇല്ലാതെ പോവുന്നത്?അവിശുദ്ധ കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും അവിടെ നിന്ന് അനുവദിക്കപ്പെടുന്ന ധനവുമാണ് സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തെ നിയന്തിക്കുന്നത് എന്ന ആരോപണം ശരിയാണെന്ന സംശയം ശക്തമായി ജനിപ്പിക്കും വിധമാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന് അവര്‍ അറിയാതെ പോവുക യാണോ? അല്ല വാസ്‌്‌തവം അതാണെന്നതുകൊണ്ട് അവര്‍ക്ക് പൊതുസമൂഹത്തെ മറ്റൊന്ന് ബോധ്യപ്പെടുത്താന്‍ സാധ്യമാവാതെ വരികയാണോ?
ഏറ്റവും ന്യായമായ ഒരു മുദ്രാവാക്യം തന്നെ ചില ഘട്ടങ്ങളില്‍ മാത്രം ഉയര്‍ത്തുകയും ആ മുദ്രാവാക്യം കുറേക്കൂടി പ്രസക്തമായി അനുഭവപ്പെടുന്ന മറ്റൊരു സന്ദര്‍ഭം വരു മ്പോള്‍ തികഞ്ഞ നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നതിനെ ആര്‍ക്കാണ് സംശയിക്കാതിരിക്കാനാവുക?
വിദ്യാഭ്യാസമേഖലയിലും തൊഴിലിടങ്ങളിലും മറ്റും നിലനില്‍ക്കുന്ന വലിയ അനീതികള്‍ക്കു നേരെ മുഖം തിരിഞ്ഞു നില്‍ക്കുക,ആരുടെയും അധികാരത്തെയും നടപടികളെയും ചോദ്യം ചെയ്യാത്തതും ആരുടെ ജീവിതത്തിലും വിശേഷിച്ചൊരു മാറ്റമുണ്ടാക്കാത്തതുമായ സംഗതികളെ പറ്റി ഉച്ചത്തില്‍ സംസാരിക്കുക,ആഹാരം,വസ്‌്‌ത്രം,പാര്‍പ്പിടം,പഠനം ,സഞ്ചാരം തുടങ്ങിയവുമായി ബന്ധപ്പെട്ട സ്വന്തം ജീവിതവ്യവഹാരങ്ങളില്‍ പൊതുസമൂഹത്തിന്റേതില്‍ നിന്ന് അല്‌പവും വ്യത്യസ്‌തമല്ലാത്ത നിലപാടുകള്‍ സ്വീകരിക്കുകകയും
അതേ സമയം അത്തരം നിലപാടുകളുടെ ഫലമായി ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തൊട്ട് മൂല്യച്യുതി വരെയുള്ള സംഗതികളെ പറ്റി വാചാലരാവുകയും ചെയ്യുക എന്നിങ്ങനെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ മേല്‍ ആരോപിക്കാവുന്ന സംഗതികള്‍ പലതാണ്.
തങ്ങള്‍ ഇടപെടുന്ന പ്രശ്‌നങ്ങളെ പറ്റി സമഗ്രമായി പഠിക്കുന്നതിലും അവയെ കുറിച്ചുള്ള സ്വന്തം നിലപാടുകള്‍ വിശദീകരിക്കുന്നതിലും അവര്‍
പൊതുവേ ഉദാസീനരാണ്.മാധ്യമപരിചരണത്തിലും പരസ്യത്തിലും മറ്റും പ്രദര്‍ശിപ്പിക്കുന്ന അത്രയും താല്‌പര്യം പ്രവൃത്തിയില്‍ അവര്‍ പുലര്‍ത്തുന്നുണ്ടോ എന്ന് ചോദിച്ചു പോവുന്ന സന്ദര്‍ഭങ്ങള്‍ എത്രയോ ഉണ്ട്.സാമാന്യജനങ്ങള്‍ സ്വന്തം
ജീവിതപരിസരങ്ങളെയും തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെയും കുറിച്ച് സ്വരൂപിക്കുന്ന ധാരണകള്‍ പൂര്‍ണവും കൃത്യവുമായിക്കൊള്ളണമെന്നില്ല.പല വിധ ബാഹ്യസ്വാധീനങ്ങളും സമ്മര്‍ദ്ദങ്ങളും ആശയ നിര്‍മിതികളും അവരുടെ അവധാരണത്തെ സ്വാധീനിക്കുന്നുണ്ടാവുമെന്നതില്‍ സംശമില്ല.അതുകൊണ്ടു മാത്രം അവര്‍ അപ്പാടെ വിഡ്ഡികളും രാഷ്ട്രീയമായും സാംസ്‌കാരികമായും നിരക്ഷരും ആണെന്ന് സങ്കല്‌പിച്ച് അവരോട് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതിന് നീതീകരണം സാധ്യമാവില്ല.മുഖ്യധാരാ രാഷ്ട്രീയക്കാര്‍ വെച്ചുപുലര്‍ത്തുന്ന ധിക്കാരവും ധാര്‍ഷ്ട്യവും ഏതാണ്ട് അതേ അളവില്‍ പല സന്നദ്ധ സംഘടനാ പ്രവര്‍ത്തകരിലും കാണാം.അറിവിന്റെ അധികാരികളായി ഭാവിച്ച് ലോകത്തെ പഠിപ്പിക്കാനിറങ്ങുന്ന ഇക്കൂട്ടരുടെ അഹങ്കാരം പലപ്പോഴും അസഹ്യം തന്നെയാണ്.
സന്നദ്ധ സംഘടനാ സംസ്‌കാരം എന്ന അസുഖകരമായ യാഥാര്‍ത്ഥ്യം നിലവിലുണ്ട് എന്നതുകൊണ്ടു മാത്രം നമ്മുടെ സമൂഹത്തിലെ എല്ലാ പുരോഗമന നടപടികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അവകാശം മുഖ്യധാരാരാഷ്ട്രീയക്കാര്‍ക്കാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല.ജനജീവിത പ്രശ്‌നങ്ങളില്‍ സുതാര്യമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ സംസ്‌കാരം ആം ആദ്‌മി പാര്‍ട്ടി ഇപ്പോള്‍ തന്നെ ആര്‍ജ്ജിച്ചു കഴിഞ്ഞിട്ടുണ്ട്.അതിനെ കരുതലോടെ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും അത് നമ്മുടെ സാമൂഹ്യജീവിതത്തില്‍ ഗുണപരമായ ഒട്ടുവളരെ മാറ്റങ്ങളുണ്ടാക്കും.
കുറിപ്പ്:
'ആം ആദ്‌മി ആലോചനകള്‍' എന്നതുകൊണ്ട് ആം ആദ്‌മി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആലോചനകള്‍ എന്നല്ല അര്‍ത്ഥമാക്കുന്നത്.ആം ആദമി എന്ന പ്രയോഗം ഇതിനകം തന്നെ മലയാളമായിക്കഴിഞ്ഞു.സാധാരണ മനുഷ്യന്‍ എന്നതാണ് അതിന്റെ അര്‍ത്ഥമെന്ന് രാഷ്ട്രീയ ധാരണകള്‍ വളരെ പരിമിതമായിരിക്കുന്നവര്‍ പോലും മനസ്സിലാക്കി കഴിഞ്ഞു.ഒരു സാധാരണമനുഷ്യന്റെ ആലോചനകള്‍ എന്ന അര്‍ത്ഥം തന്നെയാണ് ഈ കുറിപ്പിന്റെ ശീര്‍ഷകത്തിന് ഉള്ളത്.
18/1/14

ഒരു ആം ആദ്മിയുടെ ആലോചനകള്‍
ReplyDelete