Pages

Thursday, January 30, 2014

കവിതാഡയറി

സഖാക്കളേ,സുഹൃത്തുക്കളേ
ഞാന്‍ പ്രേതങ്ങളില്‍ വിശ്വസിക്കുന്നു
ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നേതാക്കളെ
പത്രത്തിലും ടി.വിയിലും
സമ്മേളനനഗരികളിലും
നിത്യവും ഞാനെന്റെ കണ്ണുകൊണ്ട്‌ കാണുന്നു
യുക്തിവാദികള്‍ എന്തൊക്കെ പറഞ്ഞാലും
ഇത്രയും തെളിവ്‌ കണ്മുന്നിലുള്ളപ്പോള്‍
'ഭൂതവും പ്രേതവുമില്ലെ'ന്ന്‌ പച്ചക്കള്ളം പറയാന്‍
നാവ്‌ വഴങ്ങുന്നില്ല കൂട്ടരേ.
30/1/2014

1 comment:

  1. യഥാര്‍ത്ഥഭൂതപ്രേതങ്ങള്‍ ഒരുപക്ഷെ പിണങ്ങുമായിരിയ്ക്കും

    ReplyDelete