Pages

Friday, January 24, 2014

ആം ആദ്‌മി ആലോചനകള്‍

ജനങ്ങളെ മാനസികമായി സ്വതന്ത്രരാക്കുന്നതില്‍ ടെലിവിഷന്‍ വഹിക്കുന്ന പങ്ക്‌ വളരെ വലുതാണ്‌.അച്ചടി മാധ്യമങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ രാഷ്ട്രീയക്കാരെ ഭയക്കാതെ അഭിപ്രായം പറയാന്‍ സര്‍വര്‍ക്കും അവകാശമുണ്ടെന്ന അറിവിലേക്ക്‌ ആളുകള്‍ എത്തിച്ചേരാന്‍ ഇനിയും എത്രയോ കാലം വേണ്ടിവരുമായിരുന്നു.എതിരായി എന്തൊക്കെ ന്യായവാദങ്ങള്‍ ഉന്നയിച്ചാലും അനേകം ഭയങ്ങളില്‍ നിന്നും വിലക്കുകളില്‍ നിന്നും മോചനം നേടുന്നതില്‍ സാങ്കേതിക വിദ്യയുടെ ചെറിയ മുന്നേറ്റങ്ങള്‍ പോലും ഓരോ കാലത്തും മനുഷ്യവംശത്തെ വലുതായി സഹായിച്ചു പോന്നിട്ടുണ്ടെന്നത്‌്‌ വസ്‌തുത അല്ലാതായിത്തീരുകയില്ല.

23/1/2014

1 comment:

  1. പക്ഷെ എന്റെ എളിയ അഭിപ്രായം TELEVISION എന്നാ മാധ്യമം മസ്തിഷക പ്രക്ഷാളനം നടത്തി ജനങ്ങളെ ചിന്തിക്കാൻ വിടാതെ ബോമ്മകൾ ആക്കി നിര്ത്തുന്നു.. ജനങ്ങൾ ന്യൂസ്‌ ADICT ആയി തലേ ദിവസത്തെ വാര്ത്ത വച്ച് വോട്ട് ചെയ്യുന്ന അവസ്ഥ ഉണ്ടാക്കുന്നു.. പുതിയ ചിന്തകള് വിപ്ലവങ്ങല്ക്ക് ഈ പ്രവണത തന്നെ തടസങ്ങൾ ആണെന്ന് തോന്നുന്നു.. മാനസികമായ മാധ്യമ അടിമത്തം എന്നാ സ്ഥിതി മാറണം എന്നാഗ്രഹിക്കുന്നു..

    SATHYAJITH.V.K ,MATTANUR

    ReplyDelete