കേരളാ സ്‌റ്റേറ്റ് ബാർബർ-ബ്യൂട്ടീഷൻസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഈയടുത്ത ദിവസം ഞാൻ സംസാരിക്കുകയുണ്ടായി.2015 ജനുവരി 18ാന് മയ്യിൽ കാർത്തിക ഓഡിറ്റോറിയ(കെ.വി.കൃഷ്ണൻ നഗർ)ത്തിലാണ് പരിപാടി നടന്നത്.അസോസിയേഷന്റെ സംസ്ഥാന ട്രഷഷർ ശ്രീ കെ.ഇ.ബഷീർ വിഷയം അവതരിപ്പിച്ചുകൊണ്ട് ഗംഭീരമായി പ്രസംഗിച്ചു.അടുത്ത പ്രഭാഷകനായി ഞാൻ മാത്രമേ എത്തിച്ചേർന്നിരുന്നുള്ളൂ.അടുത്ത ദിവസം മാതൃഭൂമി ദിനപത്രം എന്റെ പ്രസംഗം ശ്രദ്ധേയമായ രീതിയിൽ റിപ്പോർട്ട് ചെയ്തു.ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കടുത്ത ഇടതുപക്ഷക്കാരനായ ഒരധ്യാപകൻ മറ്റൊരധ്യാപകനെ വിളിച്ച് ചോദിച്ചു:'ഇയാൾക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ.ഒന്നുമില്ലെങ്കിൽ ഒരു സാഹിത്യകാരനല്ലേ,ബാർബർമാരുടെ സമ്മേളനത്തിൽ പോയി സംസാരിക്കുന്നത് നാണക്കേടല്ലേ?'എന്റെ 'ക്ഷൗരം' എന്ന നോവൽ മാതൃഭൂമി ഓണപ്പതിപ്പിൽ അച്ചടിച്ചു വന്നപ്പോഴും സമാനമായ പ്രതികരണങ്ങളുണ്ടായി.'ബാർബർമാരെ പറ്റിയൊക്കെ നോവലെഴുതേണ്ട വല്ല ആവശ്യവുമുണ്ടോ,മറ്റെന്തൊക്കെ വിഷയങ്ങൾ കിടക്കുന്നു?' എന്ന് ചോദിച്ചവർ വരെ ഉണ്ട്.അങ്ങനെയൊക്കെ ചോദിക്കുന്നതിൽ യാതൊരു ലജ്ജയും തോന്നാത്ത വിധത്തിൽ തികഞ്ഞ അജ്ഞതയിൽ ആണ്ട് മുഴുകി കിടക്കുകയാണ് ഈ മനുഷ്യർ.
സാഹിത്യത്തെയും സാഹിത്യകാരനെയും കുറി്ച്ചുള്ള ബഹുഭൂരിപക്ഷത്തിന്റെയും ബോധം ഇപ്പോഴും അത്യന്തം പരിഹാസ്യമായ അവസ്ഥയിലാണ്.സവർണഭാവുകത്വം രൂപപ്പെടുത്തിയ ചില സാഹിത്യമര്യാദകൾക്കും സൗന്ദര്യസങ്കല്പങ്ങൾക്കും ഉള്ളിൽ ശ്വാസം മുട്ടാൻ പോലും അറിയാതെ കുടുങ്ങിക്കിടക്കുകയാണ് അത്.
29/1/2015

No comments:
Post a Comment