ഇന്ന് എന്റെ 'രാമേശ്വരം' എന്ന കഥാസമാഹാരത്തിന്റെയും ചെറുകഥ,നോവൽ,നാടകം,കവിത എന്നീ മാധ്യമങളിൽ ഞാൻ നടത്തിയ ഇടപെടലുകളെ കുറിച്ച് എൻ.പി.മുഹമ്മദ്,വി.പി.ശിവകുമാർ,സക്കറിയ,എൻ.ശശിധരൻ,വിസി.ശ്രീജൻ,,രഘുനാഥ് പറളി തുടങ്ങിയ മുപ്പത് പേർ എഴുതിയ ലേഖനങ്ങൾ സോമൻ കടലൂരും വി.ലതീഷ്ബാബുവും ചേര്ന്ന് സമാഹരിച്ച് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ എൻ.പ്രഭാകരൻ കഥ,കാലം,ദർശനം എന്ന പുസ്തകത്തിന്റെയും പ്രകാശനം മാടായിപ്പാറയിലെ ഗവ.ഗസ്റ്റ് ഹൗസിൽ വെച്ച് നടന്നു.കൈരളി ബുക്‌സും എരിപുരം.കോമും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.എൻ.ശശിധരൻ ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ കഥാസമാഹാരത്തിന്റെ പ്രകാശനം സി.വി ബലകൃഷ്ണൻ ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് നൽകിക്കൊണ്ട് നിർവഹിച്ചു.രണ്ടാമത്തെ പുസ്തകം കവി പി.എൻ .ഗോപീകൃഷ്ണൻ പ്രകാശനം ചെയ്തു.ജി.ബി.വത്സൻ മാഷ് ഏറ്റുവാങ്ങി.താഹ മാടായി,ദാമോദരൻ കുളപ്പുറം,പി.കെ.ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു.എ.വി.പവിത്രൻ സ്വാഗതവും പി.വി.ദിവാകരൻ നന്ദിയും പറഞ്ഞു.പവിത്രൻ ഏഴോം അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരിയോടെയാണ് പരിപാടി സമാപിച്ചത്.നൂറ്റമ്പതോളം പേർ പങ്കെടുത്ത ചടങ്ങ് വളരെ ലളിതവും ഹൃദ്യവുമായിരുന്നു എന്ന് പല സുഹൃത്തുക്കളും ആഹ്ലാദപൂർവം അറിയിച്ചു.
ജനുവരി 26,2015
ജനുവരി 26,2015
No comments:
Post a Comment