Pages

Tuesday, August 10, 2010

കല്ലാന്‍തട്ടുകാര്‍

കല്ലാന്‍തട്ട് വിട്ടുവന്നവരാണ് നിങ്ങള്‍
കള്ള•ാരെക്കൊണ്ട് നാട് നിറഞ്ഞെന്നും
ഭള്ള് പറയുന്നവര്‍ എത്രയെങ്കിലുമുണ്ടെന്നും
ധിക്കാരികളെയും ധാര്‍ഷ്ട്യക്കാരെയും കൊണ്ട്
രക്ഷയില്ലെന്നും കരഞ്ഞുവിളിച്ചവരാണ് നിങ്ങള്‍
കൊല്ലങ്ങള്‍ പലതുകഴിഞ്ഞിരിക്കുന്നു
നിങ്ങളിലോരോരുത്തരെ കാണുമ്പോഴും അന്നാട്ടുകാരെപ്പറ്റിയുള്ള പറച്ചിലില്‍
ഒന്നല്ലെങ്കില്‍ മറ്റൊന്ന് ശരിയാണെന്ന് ഞങ്ങളറിയുന്നു
ഇക്കാലമത്രയായിട്ടും നിങ്ങളെ ഞങ്ങള്‍ കല്ലാന്‍തട്ടുകാര്‍
എന്നു തന്നെ വിളിക്കുന്നു
മറ്റൊരുപേര് നിങ്ങള്‍ക്കിണങ്ങില്ലെന്നു കരുതുന്നു
സത്യസ്ഥിതി ഇതായിരിക്കേ നിങ്ങള്‍ കല്ലാന്‍തട്ടിലേക്ക് തന്നെ മടങ്ങിപ്പോവുക
അതല്ലേ സുഹൃത്തുക്കളേ നിങ്ങള്‍ക്കും ഇന്നാട്ടുകാര്‍ക്കും നല്ലത്
അതല്ലേ സഖാക്കളേ അതിന്റെയൊരു ഭംഗി?

1 comment:

  1. നല്ല വായനയ്ക്കുതകുന്ന കുറിപ്പുകള്‍, ലേഖനങ്ങള്‍, കവിതകള്‍..നന്ദി, ബ്ലോഗില്‍ സജീവമായതിന്..

    ReplyDelete