കുറിപ്പ്
3
ഇ.പി.രാജഗോപാലന്റെ 'കവിതയില്‍ കയറ്റിയിരുത്തിയ കാക്കകള്‍'(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ആഗസ്ത്8) കവിതാസ്വാദനത്തിലുള്ള മികച്ച മാതൃകയാണ്.ഘടനാവാദം മുതല്‍ അപനിര്‍മാണം വരെ സാഹിത്യപഠനത്തിനുകൂടി സഹായകമാവുന്ന എല്ലാ നൂതന വിശകലനസങ്കേതങ്ങളുടെയും ഓജസ്സുറ്റ വിനിയോഗം ഈ ലേഖനത്തില്‍ കാണാം.അതേ സമയം വളരെ സ്വതന്ത്രവും മൗലികവുമാണ് ഇതിലെ നിരീക്ഷണങ്ങള്‍.ഉദ്ധരണികളുടെയും സൂചനകളുടെയും മുള്ളുകള്‍ക്കിടയില്‍ വീണ് ഞെരിഞ്ഞുപോയില്ല ഈ ലേഖനത്തിലെ ആശയങ്ങള്‍.ഭാഷയില്‍ പാലിച്ചിരിക്കുന്ന മിതത്വവും വിഷയത്തോടുള്ള സമീപനത്തിലെ സത്യസന്ധതയുമൊക്കയാണ് ആ അപകടത്തില്‍ നിന്ന് ലേഖനത്തെ രക്ഷിച്ചത്.ഇത്രമേല്‍ സര്‍ഗാത്മകമായ ഒരു കവിതാവായന അടുത്തെങ്ങും മലയാളത്തില്‍ ഉണ്ടായിട്ടില്ല.ഹൈസ്‌കൂള്‍ മുതല്‍ സര്‍വകലാശാല വരെയുള്ള എല്ലാ തലങ്ങളിലെയും സാഹിത്യാധ്യാപകര്‍ ഇത് വായിക്കുക തന്നെ വേണം.മറ്റു വായനക്കാരുടെ ശ്രദ്ധയില്‍ ഇത് പെടാതെ പോയാലുണ്ടാവുന്ന സാമൂഹ്യനഷ്ടത്തേക്കാള്‍ പതിനമടങ്ങായിരിക്കും അധ്യാപകവിഭാഗത്തില്‍ പെട്ടവര്‍ ഇത് വായിക്കാതെ പോയാല്‍ സംഭവിക്കുക.
9/8/2010
മാഷ് പറഞ്ഞത് തീര്‍ച്ചയായും ശരിയാണ്. പ്രത്യേകിച്ചും ഹയര്‍ സെക്കന്ററി ഭാഷാധ്യാപകര്‍. മലയാളത്തില്‍ സച്ചിദാനന്ദന്റെ അര്‍ത്ഥവും ധ്വനിയും എന്ന ലേഖനം പരിചയപ്പെടാനും അതിന്റെ അടിസ്ഥാനത്തില്‍ കുടിയൊഴിക്കല്‍, ഹിഗ്വിറ്റ, തിരസ്കാരം എന്നീ രചനകള്‍ സൂക്ഷ്മ വിശകലനം ചെയ്യാനും ഉണ്ട്. അവിടെ നനായി പ്രയോജനപ്പെടുത്താവുന്നതാണ് ഈ രചന. കവിതയിലെ ഓരോ പദവും എത്ര സൂക്ഷ്മമായ പരിചരണം ആവശ്യപ്പെടുന്നു എന്ന് ഇ. പി. രാജഗോപാലന്‍ മനോഹരമായി ചൂണ്ടിക്കാട്ടുന്നു.
ReplyDeleteenglish mashanmaarum vaayikkanam...
ReplyDeletehindi someskritham kaaro? emaappa