കൂരന്‍ നാണുവിന്റെ കാല് വെട്ടാന്‍
കൂമന്‍ നാരായണന്‍ വടം രമേശന്
രണ്ടുലക്ഷം കൊടുത്തു
കൂമന്‍ നാരായണന്റെ കൈരണ്ടും വെട്ടാന്‍
കൂരന്‍ നാണു കൊടം ശങ്കരന്
നാലുലക്ഷം കൊടുത്തു
വടം രമേശന്റെയും കൊടം ശങ്കരന്റെയും സംഘങ്ങള്‍
വേച്ചിലാന്‍മൊട്ടയ്ക്കുവെച്ച് മുഖാമുഖം കണ്ടു
"ഉശിരുണ്ടെങ്കില്‍ നാളെ വൈകുന്നേരം ചാനലിലേക്ക് വാടാ''
കൊടം ശങ്കരന്‍ വടം രമേശനെ വെല്ലുവിളിച്ചു
"എന്റെ പട്ടിവരുമെടാ ചാനലിലേക്ക്
നിന്റെ കഥ കഴിക്കാന്‍ അവന്‍ മതി;ഞാനൊരുത്തന്‍ വേണ്ട''
"ഫ,നായിന്റെ മോനേ ഇന്നാട്ടില്‍ ക്വട്ടേഷന്‍ പിടിക്കാന്‍ നീയാരെടാ''
"ഫ, കൂത്തിച്ചിമോനേ രണ്ടുവെടി നേരാംവണ്ണം വെക്കാനറിയാത്ത
കഴുവേറിമോനേ, എന്തുപാരമ്പര്യാടാ നിനക്ക് രാഷ്ട്രീയത്തില്?''
വടം രമേശനും കൊടം ശങ്കരനും കൊമ്പുകോര്‍ക്കേ
കരടിരാജു കോടമുക്കിലെ അമ്പുക്കാരണോറുടെ തറവാട്ടിലെ
തെയ്യംകെട്ട് മഹോത്സവത്തിനിടയില്‍ വെട്ട്മോഹനനെ കത്തിയെറിഞ്ഞുകൊന്ന വിവരം
ടി.വി സ്ക്രീനില്‍ സ്ക്രോള്‍ ചെയ്തുപോയി
"പോലീസും പത്രക്കാരും പേടിത്തൂറികളായ സാഹിത്യകാര•ാരും
രണ്ടുദിവസത്തേക്ക് പടം പൊക്കും
തല്‍ക്കാലം അടങ്ങിയിരിക്കുക''
കരടിരാജുവിന്റെ അസിസ്റന്റ് ഇരുമ്പ് സൈമണ്‍
കോഡ്ഭാഷയില്‍ എല്ലാവര്‍ക്കും
മെസേജയച്ചതുകാരണം
താന്താങ്ങളുടെ പാര്‍ട്ടി ഓഫീസിനു പിന്നിലേക്ക് വടം രമേശന്റെയും
കൊടം ശങ്കരന്റെയും സംഘങ്ങള്‍ പിന്‍വാങ്ങി
സ്വന്തം താവളത്തിലേക്ക് രക്ഷപ്പെടും വഴിക്ക്
സെന്റര്‍ഫോര്‍ അഡ്വാന്‍സ്ഡ് സ്റഡീസില്‍ നടന്ന
സെമിനാറില്‍ ഇരുമ്പ് 'വംശഹത്യയിലെ പാരമ്പര്യചിഹ്നങ്ങള്‍' എന്ന പേപ്പര്‍ അവതരിപ്പിച്ചു
സെന്ററില്‍ നിന്നിറങ്ങി മാവിലാന്‍ കുന്ന് കയറി
വീട്ടിലേക്ക് മടങ്ങുന്ന ഇരുമ്പിനെ വടം രമേശന്‍ അയച്ച പൂതം
വരിഞ്ഞുകെട്ടി ചെമ്പിലടച്ച് മൂന്നുമുലച്ചിക്കൊല്ലിയിലേക്ക് വലിച്ചെറിഞ്ഞു
ഇന്നലെ ഭാനുലോകം പുലര്‍ന്ന് പകലും കഴിഞ്ഞ്
പടിഞ്ഞാറസ്തമയവും കഴിഞ്ഞന്തിയായി പാതിര
നടുനട്ടായ നട്ടപ്പാതിരയാകും വരേക്കും നടന്നോരു
കാര്യങ്ങളിത്രയുമാകുന്നെന്റെ പൈതങ്ങളേ
ഹിഹിഹി,ഹിഹിഹി,ഹിഹിഹി......
ഗംഭീരമായി...
ReplyDeletemashe,kavitha vayichu
ReplyDelete