'കവിത /കുഞ്ഞപ്പ പട്ടാന്നൂർ വാള്യം1 'പ്രസിദ്ധീകൃതമായിരിക്കുന്നു.1962 മുതൽ 1986 വരെയുള്ള കാലത്ത് കുഞ്ഞപ്പ എഴുതിയ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.ആദ്യകവിത 'കാട്ടുപൂവ്'.സമാഹാരത്തിൽ ഒടുവിൽ ചേർത്തിരിക്കുന്ന കവിത 'ബെഞ്ചമിൻ മൊളോയിസ്'
'ഈ വിശ്വപ്പൂവാടി തന്നിൽ വിടർന്നുള്ളൊ-
രീശന്റെ സൃഷ്ടി ഞാൻ-കാട്ടുപൂവ് '
എന്നാണ് ആദ്യകവിത തുടങ്ങുന്നത്.
1972 ൽ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണത്തിൽ വന്ന 'അതാണ് വഴി!' എന്ന കവിത മുതലാണ് കുഞ്ഞപ്പയുടെ ഭാഷയും വിഷയവും മാറിത്തുടങ്ങുന്നത്.പിന്നീടിങ്ങോട്ട് കവിയുടെ ഓരോ മിടിപ്പും കേരളത്തിലെയും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലെയും രാഷ്ട്രീയസംഭവങ്ങളുമായി ഇടകലരുന്നു.ഒരു ഘട്ടം കഴിയുമ്പോൾ കുഞ്ഞപ്പയുടെ കവിത താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിനു വേണ്ടിയുള്ള വാശിയും വീറും കലഹവുമൊക്കെയായി മാറുന്നു.അപ്പോഴും തന്നെ രൂപപ്പെടുത്തിയ ഗ്രാമത്തിന്റെയും പ്രാദേശികസംസ്‌കൃതിയുടെയും അടയാളങ്ങൾ അദ്ദേഹം കൈവിടുന്നുമില്ല.
കുഞ്ഞപ്പയുടെ രാഷ്ട്രീയ കവിതകൾ ആവശ്യത്തിലധികം വാചാലമാണെന്നും പലതും വല്ലാതെ പ്രസംഗപരമാണെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. പുതിയ കാലത്തെയും ജീവിതത്തെയും പ്രത്യയശാസ്ത്രപരമായ ശാഠ്യത്തോടെയല്ലാതെ യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കാൻ ഈ കവി ശ്രമിക്കുന്നേയില്ലല്ലോ എന്ന് പരിതപിച്ചു പോയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട് കൂടെ ഈ വേറിട്ടുള്ള നിൽപിന് അതിന്റേതുമാത്രമായ ആർജവമുണ്ടല്ലോ എന്നും ആലോചിച്ചിട്ടുണ്ട്.

No comments:
Post a Comment