ന്യൂറോളജിസ്റ്റും സൈക്യാട്രിസ്റ്റുമായ Victor E.Frankl ന്റെ Man's search for ultimate meaning (Published in India by Maanu Graphics ,New Delhi- 110002)മന:ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് വായിക്കാവുന്ന വ്യത്യസ്തമായ ഒരു പുസ്തകമാണ്.ഫ്രോയിഡിനും യൂങ്ങിനും അഡ്‌ലർക്കും എതിരായ നിലപാടുകളാണ് ഈ അസ്തിത്വവാദ മന:ശാസ്ത്രകാരന്റെത്.മനുഷ്യന്റെ അബോധത്തിൽ മതപരത എന്ന ഒന്നുണ്ടെന്നും സ്വപ്നത്തിലെ അതിന്റെ വെളിപ്പെടലുകളെ ലൈംഗികതയുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും Victor E.Frankl പറയുന്നു.അബോധത്തിലെ മതാത്മത ഘടകങ്ങളെ കണ്ടെത്തിയതിന്റെ ബഹുമതി യൂങ്ങിന് അവകാശപ്പെട്ടതാണെങ്കിലും ജന്മവാസനകളുടെയും അബോധപ്രേരണകളുടെയും മണ്ഡലത്തിനാണ് യൂങ് അവയെ വിട്ടുകൊടുത്തത് . മതം മനുഷ്യന്റെ തികച്ചും വ്യക്തിപരമായ തീരമാനങ്ങളെ ഉൾക്കൊള്ളുന്നതാണ്.വിശ്വാസം അബോധത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും അതാണ് വസ്തുത.അത്തരം തീരുമാനങ്ങളെ വ്യക്തിയിൽ വ്യക്തിയുടെ പ്രത്യേകമായ തീരുമാനമോ പിന്തുണയോ ഇല്ലാതെ നടക്കുന്ന ഒരു പ്രക്രിയ മാത്രമായി മനസ്സിലാക്കുന്നതിന് Victor E.Frankl എതിരാണ്.യൂങ്ങിനെ സംബന്ധിച്ചിടത്തോളം അബോധത്തിലെ മതാത്മകതയിൽ വ്യക്തിയുടെ തീരുമാനത്തിന്റെയോ തിരഞ്ഞെടുപ്പിന്റെയോ ഉത്തരവാദിത്വത്തിന്റെയോ ഒന്നും പ്രശ്‌നമില്ല.
Logotherapy എന്ന ചികിത്സാപദ്ധതി യുടെ സ്ഥാപകനാണ് Victor E.Frankl.സ്വജീവിത്തിന് ഒരർത്ഥം കണ്ടെത്താനുള്ള തീവ്രാഭിലാഷമമാണ് മനുഷ്യമനസ്സിലെ ഏറ്റവും വലിയ പ്രേരണാശക്തി എന്ന ആശയമാണ് ലോഗോതെറാപ്പിയുടെ ആധാരമായി പ്രവർത്തിക്കുന്നത്. നാസി കോൺസൻട്രേഷൻ കാംപുകളിൽ മൂന്നുകൊല്ലം ജീവിക്കേണ്ടി വന്നതിന്റെ അനുഭവങ്ങൾ മനുഷ്യമനസ്സിനെ കുറിച്ചുള്ള Victor E.Frankl ന്റെ നിഗമനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഫ്രോയിഡിയന്മാരും യുക്തിവാദികളും സാധാരണ സൈക്യാട്രിസ്റ്റുകളും അദ്ദേഹത്തിന്റ ആശയങ്ങളെ അംഗീകരിക്കണമെന്നില്ല.പക്ഷേ,അവർക്കും ഈ പുസ്തകത്തിലെ ചില നിരീക്ഷണങ്ങളിൽ കൗതുകവും താൽപര്യവും തോന്നുക തന്നെ ചെയ്യും.

No comments:
Post a Comment