നാടകം ആളുകൾക്ക് കാണാനുള്ളതാണ്.അതുകൊണ്ട് അവരെ രസിപ്പിക്കാ നുള്ള ഘടകങ്ങളെല്ലാം അതിന്റെ രചനയിലും അവതരണത്തിലും ഉൾച്ചേർത്തേ പറ്റൂ - ഈയൊരു ധാരണ പൊതുവെ ഉണ്ട്.രസിപ്പിക്കാനുള്ള എളുപ്പ വഴി നർമം നല്ല പോലെ കലർത്തുക,അവതരണത്തിൽ കാണികളെ ഭ്രമിപ്പിക്കാനുതകുന്ന തന്ത്രങ്ങളെല്ലാം പ്രയോഗിക്കുക,അശ്ലീലത്തിലേക്ക് ചായുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ സംഭാഷണത്തിൽ ധാരാളമായി ഉപയോഗിക്കുക തുടങ്ങിയവയൊക്കെയാണ്.മിക്ക പ്രൊഫഷണൽ നാടക ങ്ങളിലും ഈ തന്ത്രങ്ങളെല്ലാം പ്രയോഗിച്ചുകാണാം.ഇവയൊന്നും ഇല്ലാത്ത നാടകങ്ങളെ കാണികൾ തണുപ്പൻ എന്ന് തള്ളിക്കളയും.മുമ്പൊക്കെ അതിവൈ കാരികതയിലേക്ക് നീങ്ങുന്ന ഏതാനും നാടകീയ മുഹൂർത്തങ്ങളും ഹാസ്യ കഥാപാത്രങ്ങളുടെ ഇടക്കുള്ള പ്രത്യക്ഷപ്പെടലും മതിയായിരുന്നു കാണികളെ തൃപ്തിപ്പെടുത്താൻ.അത്രയും ഉണ്ടെങ്കിൽ അവയ്ക്കിടയിലൂടെ തന്നെ തീക്ഷ്ണമായ സാമൂഹ്യപ്രശ്‌നങ്ങളും വ്യക്തിജീവിത ദുരന്തങ്ങ ളുമൊക്കെ ആവിഷ്‌ക്കരിക്കാമായിരുന്നു.പിന്നെപ്പിന്നെയാണ് നിരർത്ഥവും എന്നാൽ കത്തിക്കയറുന്നു എന്ന പ്രതീതിയുണ്ടാക്കുന്നതുമായ സംഭാഷണ ങ്ങളും വളിപ്പുകളും നിലവിളികളുമെല്ലാം ചേർന്ന ബഹളമയമായ ഒരു സംഗതി യായിരിക്കണം നാടകം എന്ന അവസ്ഥ വന്നത്.മറുവശത്ത് അമേച്വർ നാടകക്കാർ ഒരു കാലത്തെ ഡ്രാമാസ്‌കൂൾ നാടകാവതരണങ്ങളുടെ ദു:സ്വാ ധീനം നിമിത്തം അരങ്ങിൽ സവിശേഷ സ്വഭാവമുള്ള ദൃശ്യവിസ്മയങ്ങൾ തീർക്കുന്നതിന് പ്രഥമ പരിഗണന നൽകുകകയും രംഗപാഠത്തിനുവേണ്ടി രചനയിൽ എന്തു മാറ്റവും വരുത്താം എന്ന ധിക്കാരം മുറുകെ പിടിക്കുകയും ചെയ്തു.ഈ രണ്ടു കൂട്ടരെയും എതിർക്കുന്ന ഇടതുപക്ഷ കലാസമിതികൾ നാടകം രാഷ്ട്രീയാനുഭവങ്ങൾക്ക് പുറത്തുപോവുന്നതിന് തീർത്തും എതിരാ ണ്.രാഷ്ട്രീയാനുഭവം എന്നതിന് വർത്തമാനത്തിലെ രാഷ്ട്രീയാനുഭവം എന്നല്ല മിക്കപ്പോഴും അവർ അർത്ഥമാക്കുന്നത്.കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ നിന്നു തന്നെ വിഷയം കണ്ടെത്തി എഴുതണം എന്ന വാശിയിലാണ് അവർ.സമ കാലിക സമൂഹത്തിലേക്ക് വരണമെങ്കിൽ ആവാം,പക്ഷേ,വിഷയം പാർട്ടിവി രുദ്ധമാവരുത്.നാടകം സാമൂഹ്യവിമർശനം ലക്ഷ്യമാ ക്കണം,ചരി ത്രത്തോ ടൊപ്പം സഞ്ചരിക്കണം തുടങ്ങിയ ആശയങ്ങളൊക്കെ പാർട്ടിവിരുദ്ധം എന്ന തടസ്സത്തിനു മുന്നിൽ തട്ടിത്തടഞ്ഞു വീഴും. ഒരു രാഷ്ട്രീയപ്പാർട്ടിക്കും കീഴടങ്ങാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഏതാനും കാലസമിതികൾ ഉണ്ടെന്നതും അവർ വല്ലപ്പോഴുമൊരിക്കൽ നല്ല നാടകങ്ങൾ അവത രിപ്പിക്കുന്നുണ്ടെന്നതും മറക്കുന്നില്ല.പക്ഷേ, അവർ മാത്രം വിചാരി ച്ചാൽ നാടകത്തെ വലിയൊരു സാമൂഹ്യാനുഭവമാക്കി മാറ്റാനാവില്ല.
മലയാളനാടകത്തെ ആധുനികീകരിക്കുന്നതിലും ജനകീയമാക്കുന്നതിലും ഇടതുപക്ഷം വഹിച്ച പങ്ക് വളരെ വലുതാണ്.ഒരു ഘട്ടം കഴിഞ്ഞപ്പോൾ, പക്ഷേ, അവർ നിന്നിടത്തു തന്നെ നിന്നുപോയി.അവരുടെ നിശ്ചലതയുടെ ചതുപ്പിലാണ് നാടകത്തെ അഭ്യാസങ്ങളും കെട്ടുകാഴ്ചകളും അതിവൈകാരികതയുടെ ആഘോഷങ്ങളുമൊക്കയാക്കി മാറ്റുന്ന വ്യത്യസ്ത പ്രവണതകൾ വളർന്നുപടർന്നത്.ഈ സ്ഥിതിവിശേഷത്തിന് വളരെ അടുത്ത കാലത്തായി മാറ്റം വരാൻ തുടങ്ങിയിട്ടുണ്ട്.പ്രൊഫഷണൽ നാടകങ്ങൾ തന്നെയും ഗൗരവപൂർണമായ പ്രമേയങ്ങളും അവതരണശൈലിയും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

No comments:
Post a Comment