Pages

Tuesday, May 31, 2016

അരാഷ്ട്രീയക്കാർ

നഷ്ടപ്രതാപങ്ങളുടെ നൊമ്പരങ്ങൾ
നിഷ്ഫലമോഹങ്ങളുടെ നെടുവീർപ്പുകൾ
കൊടിയ വിദ്വേഷങ്ങൾ,കഠിന ശാഠ്യങ്ങൾ
കണ്ണീരണിഞ്ഞ ഗൃഹാതുരതകൾ
എല്ലാറ്റിനെയും രാഷ്ട്രീയത്തിന്റെ കൊടിപിടിപ്പിച്ച്
എങ്ങോട്ടെന്നില്ലാതെയലയാൻ വിടുന്നവർ
അരാഷ്ട്രീയക്കാരാണ്;അതിദയനീയരുമാണ്.
31/5/2016

No comments:

Post a Comment