അന്നൊരുനാള്‍ അരയാല്‍ച്ചുവട്ടില്‍ ഒളിച്ചിരുന്ന്
അമരസല്ലാപം കേട്ടതില്‍പ്പിന്നെയാണ്
അപ്പൂട്ടിവൈദ്യര്‍ക്ക് പിരിയിളകിയത്
താന്‍ എവിടെവെച്ചെങ്കിലും എന്തെങ്കിലും കേട്ടുവെന്ന്
അപ്പൂട്ടിവൈദ്യര്‍ ആരോടും പറഞ്ഞിരുന്നില്ല
എന്നിട്ടും എല്ലാവരും ഉറപ്പിച്ചു
ദൈവങ്ങളുടെ രഹസ്യങ്ങളിലേക്ക്
ചെവിനീട്ടിയതുകൊണ്ടാണ്
പാവം വൈദ്യര്‍ക്ക് ഇങ്ങനൊയൊരു ഗതിവന്നത്
സംഗതികളുടെ കിടപ്പ് അങ്ങനെയൊക്കെത്തന്നെയാണ്
സ്വബോധമുള്ളവരുടെ കാര്യത്തില്‍ ഒന്നും നമുക്ക് ഉറപ്പില്ല
ഭ്രാന്തന്മാരുടെ കാര്യത്തിലാണെങ്കില്‍
ഒന്നിനെ കുറിച്ചും ഒരു സംശയവുമില്ല.
No comments:
Post a Comment