ബസ്സിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ളീനര്‍ക്കും
ബസ്സില്‍ കയറുന്നവരോട് പുച്ഛം
ആപ്പീസര്‍ക്കും ക്ളര്‍ക്കിനും പ്യൂണിനും
ആവശ്യങ്ങളുമായി ആപ്പീസിലെത്തുന്നവരോട് പുച്ഛം
വ്യാപാരികള്‍ക്ക് വാങ്ങാനെത്തുന്നവരോട്
ഡോക്ടര്‍മാര്‍ക്ക് രോഗികളോട്
നേതാക്കള്‍ക്ക് ജനങ്ങളോടും
ജനങ്ങള്‍ക്ക് നേതാക്കളോടും
കവികള്‍ക്ക് വായനക്കാരോടും
വായനക്കാര്‍ക്ക് കവികളോടും
പുച്ഛം
എല്ലാവരും പുച്ഛസത്യജ്ഞരാകയാല്‍
ആരും കരയുന്നില്ല.
No comments:
Post a Comment