കാലില്‍ കാത് മുളക്കുന്നതും
കണ്‍പോളകളില്‍ പൂവ് വിരിയുന്നതും
ഉള്ളംകയ്യില്‍ ആനക്കുട്ടി നില്‍ക്കുന്നതുമൊന്നും
ഇക്കാലത്ത് അത്ഭുതമല്ല
പക്ഷേ,
മഴക്കാലത്ത് മഴ പെയ്യും
മീന്‍തന്നെ ഝഷം
പശുവിനെ കുറിച്ച് പഠിക്കാന്‍
അതിനെ കറന്നു നോക്കുക തന്നെ വേണം
കേളപ്പനടിയോടിയാണ് മലയാളകവിതയെ നശിപ്പിച്ചത്
കവിത അനിര്‍വചനീയമാണ്,അവ്യാഖ്യേയമാണ്
അതിന് ചോറും മീനും അന്യമാണ്
ഗാന്ധിജി സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ
ഇന്ത്യയ്ക്കു വേണ്ടി അനേകം സെഞ്ച്വറികള്‍ അടിച്ച
മഹത്വത്തിന്റെ തുംഗഗോപുരമാണ് എന്നിങ്ങനെയെല്ലാം
ആളുകള്‍ പ്രസംഗിക്കുന്നതും
പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും
അത്ഭുതമല്ലെങ്കില്‍ പിന്നെ എന്താണ്?
No comments:
Post a Comment