കവിത ഏതുമായ്ക്കോട്ടെ ദിനേശാ
കഥ ഏതുമായ്ക്കോട്ടെ ദിനേശാ
ലേഖനമെങ്കില്‍ അത്
ഒരു പ്രശ്നവുമില്ല ദിനേശാ
ഇനി ഇപ്പറഞ്ഞതൊന്നുമല്ല
വല്ല മിത്തോ,നാട്ടുചരിത്രമോ
പരദൂഷണമോ,കാട്ടുകല്ലോ
ആയാലും തരക്കേടില്ല
ഞാന്‍ വിസ്തരിച്ച് വ്യാഖ്യാനിച്ച്
അര്‍ത്ഥവും ആന്തരാര്‍ഥവും
പിന്നെ അനര്‍ത്ഥവും പറഞ്ഞുതരാം
ഒരു കാര്യം മാത്രം നീ ചോദിക്കരുത്
മേലത്തെ ഭാര്‍ഗവന്‍സഖാവുള്‍പ്പെടെ
ഒരുപാട്പേര്
എന്തിനാ നമ്മളെയിങ്ങനെ പേടിപ്പിക്കുന്നത്?
അവരെയെല്ലാം കാണുമ്പോള്‍
എന്തിനാ നമ്മളിങ്ങനെ പേടിച്ചുപോവുന്നത്?
എന്നാപ്പിന്നെ പോട്ടേ ദിനേശാ
അപ്പോ പറഞ്ഞതുപോലെ
കഥയോ കവിതയോ ചിത്രമോ ശില്പമോ
കണ്ണാടിയോ മൂക്കുത്തിയോ എന്താന്ന് വെച്ചാ.
No comments:
Post a Comment