ഇമ്മാനുവല്‍ എന്ന പടം കണ്ടു.(പൂര്‍ണപേര് : ഇമ്മാനുവല്‍ ദൈവം നമ്മോടുകൂടെ,സം വിധാനം:ലാല്‍ ജോസ് തിരക്കഥ: എ.സി.വിജീഷ്). മമ്മൂട്ടി(ഇമ്മാനുല്‍), റീനു മാത്യൂസ് (ഇമ്മാനുവലിന്റെ ഭാര്യ),ഗൌരി ശങ്കര്‍ (മകന്‍)ഫഹദ് ഫാസില്‍, (ഇമ്മാനുവല്‍ ജോലി ചെയ്യുന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ മാനേജര്‍) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.എല്ലാവരും വളരെ നന്നായി അഭിനയിച്ചിരിക്കുന്നു.ഗൌരി ശങ്കറിന്റെ അഭിനയം വിശേഷിച്ചും വളരെ ആകര്‍ഷകം.ഉടനീളം അല്പവും മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമാണിത്.
കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ ലോകത്തിന്റെ സാമ്പത്തിക നിയന്ത്രണം മുഴുവന്‍ കയ്യടക്കിയിരിക്കുന്ന കാലത്ത് അവരുടെ പ്രവര്‍ത്തന ശൈലി പിന്‍പറ്റുന്ന സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നതും വളരുന്നതും എത്രമേല്‍ നീചവും ഹിംസാത്മകവും ഭയാനകവുമായ വ്യവഹാരങ്ങളിലൂടെയാണെന്ന് വളച്ചുകെട്ടില്ലാത്ത വിളിച്ചു പറയുകയാണ് സിനിമ ചെയ്യുന്നത്. നല്ല പുതുമയുള്ള ഇതിവൃത്തം.നാട്യങ്ങളില്ലാത്ത ആവിഷ്ക്കാരം.അധ്യാപകരീതി അവലംബിച്ചാല്‍ നിസ്സംശയം എ ഗ്രേഡ് കൊടുക്കാം.സിനിമയിലെ പല സന്ദര്‍ഭങ്ങളും അതിശക്തമാണ്. പക്ഷേ,പതിവ് ശൈലി പിന്‍പറ്റി നായകന്റെ വ്യക്തിഗത വൈഭവം കൊണ്ട് കീഴ്പ്പെടുത്താവുന്നതേയുള്ളൂ ഏത് അധുനാതന സാമ്പത്തിക ഭീമന്റെ കുതന്ത്രങ്ങളെയും എന്നു പറഞ്ഞുവെച്ചാണ് സിനിമ അവസാനിക്കുന്നത്.ഇത് സിനിമയില്‍ അതേ വരെ സംഭവിച്ച ഇതിവൃത്ത വളര്‍ച്ചയെയും പ്രമേയവികാസത്തെയും അര്‍ത്ഥശൂന്യമാക്കിക്കളഞ്ഞു.മലയാളത്തില്‍ ഒരു സിനിമക്ക് ജനപ്രിയമാകാന്‍ നായകന്റെ വിജയം ഉദ്ഘോഷിച്ചേ മതിയാവൂ എന്നത് വലിയൊരു തെറ്റിദ്ധാരണയാണ്.നമ്മുടെ സംവിധായകരും തിരക്കഥാകാരന്മാരും ഈയൊരു അബദ്ധധാരണയില്‍ നിന്ന് എത്രയും വേഗം രക്ഷപ്പെട്ടേ മതിയാവൂ.ഉയര്‍ന്ന ഭാവുകത്വമുള്ള വലിയൊരു പ്രേക്ഷകസമൂഹം രൂപപ്പെട്ടു കഴിഞ്ഞ നാടാണ് കേരളം.ചലച്ചിത്രകാരന്മാര്‍ അവരെ ബഹുമാനിക്കുക തന്നെ വേണം.
പ്രത്യാശയോടെ സിനിമ അവസാനിക്കണം എന്ന പിടിവാശിയും അവസാനിപ്പിക്കേണ്ടത് തന്നെ ...
ReplyDelete