Pages

Wednesday, April 17, 2013

ആമ

തീവെയിലാളുന്ന പാടത്തെ അവസാനത്തെ നനവും വറ്റിയമരും വരെ ആ ആമ കാത്തു നിന്നു.പിന്നെ അത് പതുക്കെപ്പതുക്കെ വരമ്പത്തേക്ക് കയറി.മെല്ലെമെല്ലെ നടന്ന്  ഒരു കൈത്തോടിന്റെ കരയിലെത്തി.ചെളിയുണ്ട്,വെള്ളമുണ്ട്,കൈതക്കാടിന്റെ തണലുമുണ്ട്.'ങ്ഹാ,ഇതു തന്നെ;നാടോടികള്‍ എന്നെ വന്ന് പിടികൂടാനുള്ള ഇടം ഇതു തന്നെ.' ആമക്ക് ഉറപ്പായി.നിരാമയനായി,നിര്‍വികാരനായി,നിസ്സന്ദേഹിയായി
അത്  സാവകാശത്തില്‍ തോടിനു നേരെ നടന്നു.

2 comments:

  1. പിടിച്ചുകൊണ്ട് പോകട്ടെ

    ReplyDelete
  2. പ്രത്യയശാസ്ത്രങ്ങള്‍‍ ഒന്നും ഇല്ല എന്ന ഭീകരമായ തിരിച്ചറിവ്.

    ReplyDelete