Pages

Thursday, February 27, 2014

കവിതാഡയറി

ഹോമപ്പുകയാല്‍ മനുഷ്യക്കുരുതിക്ക്‌ മറയിടാം 
സങ്കീര്‍ത്തനങ്ങളാല്‍ നിലവിളികളെ നിശ്ശബ്ദമാക്കാം
ആശ്ലേഷങ്ങളുടെ അകമ്പടിയോടെ അനേകായിരങ്ങളെ
അന്ധകാരത്തിലേക്ക്‌ നടതള്ളാം
പക്ഷേ,ആത്മാവില്‍ നഗ്നയായി നരകകവാടത്തില്‍
നിലവിളിക്കുന്ന ഒരു സ്‌ത്രീയെ
ആര്‍ക്കും ഒന്നും ചെയ്യാനാവില്ല
സത്യത്തിന്റെ പരിച എല്ലാ വാളുകളുടെയും
വായ്‌ത്തലയൊടിക്കും.
23/2/2014

2 comments:

  1. സത്യം ബലമില്ലാതെ നില്‍ക്കുന്നു
    നുണയും അധര്‍മ്മവും ശക്തരായി ഉന്മത്തരായി നില്‍ക്കുന്നു
    ഇക്കാലം!!!!

    ReplyDelete
  2. സത്യത്തിന്റെ പരിച എല്ലാ വാളുകളുടെയും
    വായ്‌ത്തലയൊടിക്കും.

    ReplyDelete