ഖണ്ഡന നിരൂപണം സത്യത്തില്‍ ഒരു
പാഴ് വേലയാണെന്നു തോന്നുന്നു.എഴുത്തുകാരന്റെ സ്വാധീനബലത്തിന്റെ അളവും പരപ്പും
കൃതിയുടെ ദൗര്‍ബല്യങ്ങള്‍ മറച്ചുവെക്കുന്നതിനും അതിനെ നാനാതരത്തിലുള്ള
അംഗീകാരങ്ങള്‍ കൊണ്ട് പൊതിയുന്നതിനും സഹായകമാകും.പക്ഷേ ,ഒരു ചീത്ത കൃതി എഴുതിയ
ആളും സഹായികളും എത്രമേല്‍ പണിപ്പെട്ടാലും ജനമനസ്സില്‍ അധികകാലം
നിലനില്‍ക്കില്ല.അതിനെ പൊക്കി നിര്‍ത്തുന്ന പൊയ്‌ക്കാലുകള്‍ ആരും വിശേഷിച്ചൊന്നും
ചെയ്യാതെ തന്നെ ഒന്നൊന്നായി ദ്രവിച്ചുപോകും.ഏതെങ്കിലും തരത്തില്‍ ചരിത്രപരമായ
പ്രാധാന്യമുള്ള കൃതികള്‍ മാത്രം അവയുടെ ആ ഒരു പ്രത്യേകത കാരണം പരിമിതമായ
അര്‍ത്ഥത്തില്‍ കാലത്തെ അതിജീവിക്കും.മതത്തിന്റെ പിന്തുണ നേടുന്ന കൃതികളും
പറയത്തക്ക സാഹിത്യഗുണമൊന്നുമില്ലെങ്കിലും ശാശ്വത മൂല്യം കൈവരിക്കും.
ഒരു കാലഘട്ടത്തിലെ വലിയ ആത്മസംഘര്‍ഷങ്ങളെ പ്രതിഫലിപ്പിക്കുന്ന കൃതികള്‍ പോലും ഭാവുകത്വത്തിനുമേല്‍ വളരെ ഉപരിപ്ലവമായ ധാരണകള്‍ മേല്‍ക്കൈ നേടുന്ന ചരിത്രഘട്ടങ്ങളില്‍ ആരാലും മനസ്സിലാക്കപ്പെടാതെ അവഗണനയുടെ ഇരുളിലേക്ക് തള്ളിമാറ്റപ്പെട്ടെന്ന് വരും.ഇത്തരം കൃതികളെ വായനയുടെ ലോകത്ത് സജീവ ശ്രദ്ധയുടെ വെളിച്ചം വീഴുന്ന ഇടങ്ങളിലേക്ക് കൊണ്ടുവരുന്നതിനാണ് നിരൂപകന്മാര്‍ ശ്രദ്ധിക്കേണ്ടത്.സിദ്ധാന്തരൂപീകരണത്തിന് അപ്പുറംസാഹിത്യത്തിന് അവര്‍ നല്‍കേണ്ടുന്ന യഥാര്‍ത്ഥ സംഭാവന അതാണ്.ചീത്ത കൃതികളെ ഹനിക്കുന്നതിനോ ശരാശരി കൃതികളെ വ്യാഖ്യാനിച്ച് വേണ്ടുന്നതും വേണ്ടാത്തതും കണ്ടെത്തുന്നതിനോ അവര്‍ സമയം കളയേണ്ട കാര്യമില്ല.
നിരൂപണം നിരൂപകര്‍ക്കു മാത്രമേ ചെയ്‌തുകൂടൂ എന്നില്ല.മാധ്യമത്തെ സ്‌നേഹിക്കുന്ന ഏത് സര്‍ഗാത്മക സാഹിത്യകാരനും/സാഹിത്യകാരിക്കും ശ്രദ്ധേയം എന്ന് തനിക്ക് തോന്നുന്ന കൃതികളെ കുറിച്ച് എഴുതാവുന്നതാണ്.അവര്‍ അങ്ങനെ എഴുതേണ്ടതാണ്.നമ്മുടെ എഴുത്തുകാരില്‍ ബഹുഭൂരിപക്ഷവും പക്ഷേ അവനവനില്‍ നിന്ന് പുറത്തുകടക്കാറില്ല.തന്റെ സംഭാവനകളെ കുറിച്ച് മറ്റാരും എഴുതിയില്ലെന്ന് അവര്‍ പരാതിപ്പെടും.അതേ സമയം ഭാഷയില്‍ പുതുതായി ഉണ്ടായതും തന്നെ സ്‌പര്‍ശിച്ചതുമായ ഒരു കൃതിയ പറ്റി പ്രശംസാരൂപത്തില്‍ എന്തെങ്കിലും പറയുന്നതിലും എഴുതുന്നതിലും അവര്‍ അങ്ങേയറ്റം വിമുഖരായിരിക്കുകയും ചെയ്യും.നിരൂപണത്തെ കുറിച്ച് നിരന്തരം പരാതിപ്പെട്ടുകൊണ്ടേ ഇരിക്കുന്ന എഴുത്തുകാര്‍ ഈയൊരു സംഗതിയെ കുറിച്ചു കൂടി തീര്‍ച്ചയായും ആലോചിക്കേണ്ടതാണ്.
10/2/2014

കാര്യങ്ങള്‍ക്ക് നല്ലൊരു വ്യക്തത വരുത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു ഫേസ് ബുക്ക് ചര്‍ച്ചയില്‍ ഈ ലേഖനം കടപ്പാടും ലിങ്ക് അഡ്രസ്സും വച്ച് അപ്പാടെ പകര്‍ത്തിയിട്ടുണ്ട്. വിരോധമുണ്ടെങ്കില്‍ മാറ്റുന്നതാണ്
ReplyDelete